Ayodya

Ayodya

Share

അയോദ്ധ്യ.
ഇതൊരു നോവൽ മാത്രമാണ്.
ഈ പേജിൽ പോസ്റ്റിനു താഴെ വരുന്ന അസഭ്യമായതോ, മറ്റു ദുരുദ്ദേശത്തോടെ വരുന്നതോ ആയ കമൻറ്റുകൾക്ക് പേജ് അഡ്മിൻ യാതൊരു വിധത്തിലും ഉത്തരാവാദിയായിരിക്കില്ല!

20/09/2020

തിമിർത്തു പെയ്യുന്ന മഴയിലും നഗരം സമര ചൂടിൽ കത്തുകയായിരുന്നു...

വിദ്യാർത്ഥി സംഘടനകളുടെ തമ്മിലടി എറണാകുളം ക്യാംപസിൽ നിന്ന് മറ്റു ക്യാംപസുകളിലെക്ക് പടർന്നു പിടിച്ചു.

സംസ്ഥാനത്തെ പല കോളേജ് അങ്കണങ്ങളും ചുവന്നു.

സംസ്ഥാനത്ത് ശക്തമായി നിലകൊള്ളുന്ന രണ്ടു രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെ ഇടയിൽ ന്യൂനപക്ഷമായി മാത്രം നിലകൊണ്ടിരുന്ന ഭയന്നു കൊണ്ട് മാത്രം പ്രവർത്തിച്ചിരുന്ന ദേശീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ മുറവിളി വെറും പ്രഹസന്നമായി മാറി.

സമയം: 11:30
സ്ഥലം: കണ്ണൂർ ഗവ:ലോ കോളേജ്.
ഭരണപക്ഷ വിദ്യാർത്ഥി സംഘടനയായ SIF ൻ്റെയും പ്രതിപക്ഷമായ KVU വിൻ്റെയും ഇടയിൽ സമരത്തിനിറങ്ങിയABVU വിൻ്റെ പത്തോളം വരുന്ന വിദ്യാർത്ഥികൾ.

കോളേജിൻ്റെ ഇടനാഴികളിലൂടെ കൊടികൾ ഉയർത്തി പിടിച്ച് മുദ്രാവാക്യവുമായി നടന്നു കൊണ്ടിരുന്ന വിദ്യാർത്ഥികൾക്കു മുന്നിൽ അപ്രതീക്ഷമായാണ് അത് സംഭവിച്ചത്...

* * * ** ** * * * * * * * * * * * * * * * * * * * * * *

ഉരുൾപൊട്ടിയ ചുരം കുത്തി കുന്നിൽ നിന്നും ചളിയിൽ പൊതിഞ്ഞ് ജീർണ്ണിച്ച മനുഷ്യ ശരീരങ്ങൾ പായകളിലും, പ്ലാസ്റ്റിക് കവറുകളിലും പൊതിഞ്ഞു കൊണ്ട് ആംബുലൻസുകളിലെക്ക് നീക്കം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

ആ സമയത്തും മഴ കനത്തു പെയ്യ്തു കൊണ്ടിരുന്നു...

പെട്ടന്നാണ് രക്ഷാപ്രവർത്തനത്തിനെത്തിയ ഒരാളുടെ കാഴ്ചയിൽ ആ ദൃശ്യം പതിഞ്ഞത്.

കുന്നിനു താഴെ ശക്തിയിൽ ഒഴുകി കൊണ്ടിരിക്കുന്ന പുഴയുടെ ഒരറ്റത്ത് സ്ഥ്തി ചെയ്യുന്ന പാറയുടെ മുകളിൽ നിൽക്കുന്ന ഒരു വളർത്തു നായ.
പറയുടെ അരിക് ചേർന്ന്‌ നിന്ന് ആ നായ ഒരു തുണി കഷ്ണം കടിച്ചു വലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

കടിച്ചെടുത്ത തുണി കഷ്ണം പിടി വിട്ടു പോയപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്ന ഭാഗത്തെക്ക് നോക്കി കുറച്ചു നേരം കുരച്ചു കൊണ്ടിരുന്നു.
വീണ്ടും തുണി കഷ്ണം കടിച്ചു വലിക്കാനായി ശ്രമം ആരംഭിച്ചു.

ഇത് ശ്രദ്ധയിൽപ്പെട്ട രക്ഷാപ്രവർത്തകൻ മറ്റു രണ്ടു രക്ഷാപ്രവർത്തകരെയും കൂടി കനത്തു പെയ്യുന്ന മഴയിൽ ശക്തമായി ഒഴുകി കൊണ്ടിരുന്ന പുഴയുടെ മാറിലൂടെ നീന്തി കടന്ന് പാറക്കെട്ടിനു സമീപമെത്തി.

* * * * * * * * * * * * * * * * * * * * * * * * * * * *

പത്തോളം വരുന്ന ABVU വിദ്യാർത്ഥികളെ SIFയുടെ അമ്പത്തോളം വരുന്ന വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വളരെ നിഷ്കളങ്കനും, പഠന കാര്യത്തിൽ മാത്രം ശ്രദ്ധ പുലർത്തി നടന്നിരുന്ന ക്ഷേത്ര പൂജാരിയായ വിഷ്ണുസ്വാമിനാഥൻ യാഥാർച്ഛീകമായി ഇടയിൽ വന്നുപ്പെട്ടത്.

ഇരുമ്പിൻ്റെ കമ്പി തലയുടെപിൻഭാഗത്ത് വന്ന് പതിച്ചത് മാത്രം സ്വാമിനാഥന് മനസ്സിലായി...
തലയ്ക്ക് അകത്ത് ഒരു മൂളൽ ശബ്ദവും തരിപ്പും അനുഭവപ്പെട്ട സ്വാമിനാഥന് തൻ്റെ ബോധം മറയുകയാണെന്നും മനസ്സിലായി.

മറഞ്ഞു വീണ സ്വാമിനാഥൻ്റെ പിന്നിൽ ഇരുമ്പുകമ്പിയുമായി നിന്ന SIF നേതാവ് ജയചിത്രൻ തൻ്റെ ഇരുവശത്തെക്കും ശ്രദ്ധിച്ചു.
അതു വരെ ഉണ്ടായ കോലാഹലങ്ങൾ നിലച്ചിരിക്കുന്നു.

SIFയുടെ വിദ്യാർത്ഥികൾ ഏവരും ജയചിത്രനെ നോക്കി അന്തം വിട്ടു നിൽക്കുന്നു.

ABVU യുടെ മർദ്ദനമേറ്റ വിദ്യാർത്ഥികളിൽ പലരും നിലത്ത് കിടന്ന് ഞരങ്ങികൊണ്ടിരിക്കുന്നുണ്ടായിരുന്നു.

കോളേജ് ക്യാംപസിൻ്റെ പുറത്തെ കവാടത്തിനു മുന്നിൽ ആ സമയം രണ്ടു മൂന്ന് പോലീസ് ജീപ്പുകളും, വാനും പ്രത്യക്ഷപ്പെട്ടു.

പോലീസ് വാഹനങ്ങൾക്കിടയിൽ കൂടി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ആംബുലൻസ് ചീറി പാഞ്ഞു വന്ന് കേളേജ് കെട്ടിടത്തിനു മുന്നിൽ ഒരു ഞരക്കത്തോടെ നിന്നു.
(തുടരും)
®

Want your business to be the top-listed Shop in Calicut?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Calicut
673001