BRAND SWAMY
11/12/2023
Boost your brand's success with Brand Swamy, your go-to creative consultant! With 15+ years of expertise in steering marketing for multi-million-dollar companies in India and the GCC, we're here to ignite your growth journey. Unleash revenue-generating communications, maximize ad spend effectiveness, and optimize your organizational structure for growth. Join the 70% of fast-growing organizations that trust creative consultants.
Dial 8589056777 to propel your brand to new heights!
04/07/2023
ഒരു കാട്ടിൽ ഒരു കഴുതയും ഒരു കുരങ്ങനും ജീവിച്ചിരുന്നു. അവർ നല്ല കൂട്ടുകാർ ആയിരുന്നു. നമ്മുടെ പിള്ളേരൊക്കെ പറയുന്നത് പോലെ BFF. നല്ല കട്ട ഫ്രണ്ട്സ്. പരസ്പരം ഒരു ദിവസം പോലും കാണാതിരിക്കാൻ അവർക്കാകുമായിരുന്നില്ല.
അങ്ങനെയിരിക്കെ, ആ കാട്ടിൽ പുതിയൊരു സിംഹം വന്നു രാജാവായി. നമ്മുടെ കഴുതയും കുരങ്ങും ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കുമ്പോൾ സിംഹം അവിടെ എത്തി. കുരങ്ങൻ ഒറ്റച്ചാട്ടത്തിന് മരത്തിൽ കയറി. പാവം കഴുത, ഒന്നോടി നോക്കിയെന്കിലും സിംഹം വിട്ടില്ല. കഴുതയെപ്പിടിച്ച് സിംഹം കുരങ്ങനിരുന്ന മരത്തിനു താഴെയെത്തി.
എന്നിട്ട് രണ്ടു പേരോടുമായി പറഞ്ഞു. എനിക്കു വീട്ടു പണിയ്ക്കായി ഒരു കുരങ്ങനെയും കഴുതയേയും വേണം. നന്നായി പണിയെടുത്താൽ ഞാൻ നിങ്ങളെ രാജപ്രജകളായി എന്നേക്കു സംരക്ഷിക്കാം. എന്നാൽ, ഉഴപ്പിയാൽ രണ്ടിനെയും കൊന്നു തിന്നും.
കഴുത്തിൽ പിടി വീണ കഴുതയ്ക്ക് വേറെ മാർഗമൊന്നുമില്ലായിരുന്നു. മരത്തിനു മുകളിലിരുന്ന് കുരങ്ങൻ ചിന്തിച്ചു - ഈ സിംഹം ആളൊരു കുറുക്കൻ ആണ്. വെറുതെ പറഞ്ഞു പറ്റിയ്ക്കുന്നതാകും. കഴുതയുടെ കൂടെ ജീവൻ പണയം വെയ്ക്കാൻ ഞാനൊരു വെറും കഴുതയൊന്നുമല്ലല്ലോ. കൂട്ടുക്കാരെയൊക്കെ വെറെ കിട്ടും. ഇപ്പോൾ തടിത്തപ്പാം. കുരങ്ങൻ ഇരുന്ന മരത്തിൽ നിന്നും അടുത്തതിലേക്ക് ചാടിച്ചാടി പോയി. കിട്ടിയ കഴുതയുമായി സിംഹം ഉൾക്കാട്ടിലേക്ക് കയറിപ്പോയി.
കാലം കുറേ കഴിഞ്ഞു. കുരങ്ങൻ തന്റെ പതിവു ജീവിതം തുടർന്നു. കഴുത കഴുത പണിയെടുത്ത് സിംഹരാജന്റെ വലംകെെ ആയി വളർന്നു.
അങ്ങനെയിരിക്കെ ഒരിക്കൽ കുരങ്ങൻ കഴുതയുടെ അടുത്തു വന്നു. പഴയ പോലെ അടുപ്പം കൂടി തുടങ്ങി. കഴുത പ്രത്യേകിച്ച് ഭാവഭേദമൊന്നു കാണിക്കാതെ കുരങ്ങനെ കൂടെ തന്നെ നിറുത്തി. അവർ പിന്നെയും വലിയ കൂട്ടുകാരായി.
ഇവൻ എന്തൊരു കഴുതയാണ്. കുരങ്ങൻ മനസിൽ പറഞ്ഞു.
വായനക്കാരോടുള്ള ചോദ്യം: ഇവിടെ കഴുതയാണോ കുരങ്ങനാണോ യഥാർത്ഥ കഴുത!!!
Click here to claim your Sponsored Listing.
Category
Website
Address
Calicut
673017
Opening Hours
| Monday | 9:30am - 6pm |
| Tuesday | 9:30am - 6pm |
| Wednesday | 9:30am - 6pm |
| Thursday | 9:30am - 6pm |
| Friday | 9:30am - 6pm |
| Saturday | 9:30am - 6pm |