B2Ctechnologies
06/04/2024
ചെറുകിട കമ്പനികളിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍.
പരിമിതമായ മാര്‍ക്കറ്റിംഗ് ബജറ്റ് കാരണം, ചെറുകിട കമ്പനികള്‍ അവരുടെ മാര്‍ക്കറ്റിംഗ് എക്‌സ്പന്‍സ് ലഘൂകരിക്കേണ്ടിവരുന്നു. വലിയ വിപണന ബജറ്റുകളും വലിയ കമ്പനികളെ പോലെയുള്ള പ്രചാരണങ്ങളും താങ്ങാന്‍ അവര്‍ക്ക് കഴിയില്ല എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ചെറു സംരംഭകത്വത്തിന്റെ വലുപ്പം പരിഗണിക്കാതെ തന്നെ ഫലപ്രദമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി നല്‍കുന്ന നിരവധി അവസരങ്ങള്‍ പരസ്യ പ്ലാറ്റ്‌ഫോമുകള്‍ ചെറുകിട കമ്പനികള്‍ക്ക് പ്രാപ്തമാക്കുന്നുണ്ട്. അത്തരം സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമം ഉണ്ടാവേണ്ടതു തന്നെയാണ്.
ഇന്റര്‍നെറ്റ് വ്യാപകമാവുന്നതിനു മുമ്പ്, ടെലിവിഷന്‍, ബില്‍ബോര്‍ഡുകള്‍, റേഡിയോ പരസ്യങ്ങള്‍ എന്നിവയിലൂടെയായിരന്നല്ലോ പരസ്യങ്ങള്‍ ചെയ്തിരുന്നത്. പരസ്യങ്ങള്‍ ഇന്നത്തെ രീതിയേക്കാള്‍ വളരെ വ്യത്യസ്തവുമായിരുന്നു. വീടുതോറുമുള്ള പരസ്യവും മൗത്ത് പബ്ലിസിറ്റിയും മാര്‍ക്കറ്റിംഗില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വരവോടെ എല്ലാം മാറിമറിഞ്ഞു. ഇപ്പോള്‍ നമുക്ക് നമ്മുടെ ഉല്‍പ്പന്നമോ സേവനമോ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ ഓഫീസിന് പുറത്ത് പോകാതെ, ആരോടും സംസാരിക്കാതെ തന്നെ എളുപ്പത്തില്‍ നമ്മുടെ കസ്റ്റമേഴ്‌സിലേക്ക് എത്താന്‍ സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
Click here to claim your Sponsored Listing.
Telephone
Address
Calicut
673001