Islamic way
23/04/2026
❓മരണപ്പെട്ടവർക്കു വേണ്ടി ഉള്ഹിയ്യത്തറവ് അനുവദനീയമാണോ?
🅰️ മയ്യിത്ത് തൻ്റെ ജീവിത കാലത്ത് വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ അനുവദനീയമാണ്. അല്ലെങ്കിൽ അനുവദനീയമല്ല , സാധുവാകുകയുമില്ല. (തുഹ്ഫ: 9/368 ,നിഹായ:)
❓ മയ്യിത്തിനു വേണ്ടി പരേതൻ്റെ വസ്വിയ്യത്ത് പ്രകാരം ഉള്ഹിയ്യത്തറവ് നടത്താമല്ലോ. അങ്ങനെ അറവ് നടത്തിയാൽ അറത്തവനു അതു ഭക്ഷിക്കാമോ?
🅰️ ഭക്ഷിക്കാൻ പറ്റില്ല. മാംസം മുഴുവനും സ്വദഖ:ചെയ്യൽ നിർബന്ധമാണ്. അറവ് നടത്തിയവനോ അവൻ്റെ നിർബദ്ധ ചെലവിൽ ജീവിക്കുന്നവർക്കോ ധനികന്മാർക്കോ ഭക്ഷിക്കാൻ പാടില്ല. ഹറാമാണ്. മുഴുവനും ഫഖീർ ,മിസ്കീനിനു സ്വദഖ:ചെയ്യൽ നിർബന്ധമാണ്
ഭക്ഷിക്കൽ അനുവദനീയമാകണമെങ്കിൽ സമ്മതം വേണം. മയ്യിത്തിൽ നിന്നു സമ്മതം ലഭിക്കില്ലല്ലോ. (തുഹ്ഫ: 9/368, ഹാശിയത്തു നിഹായ :8/144)
`എന്നാൽ, മയ്യിത്തിനു വേണ്ടി അറുക്കുന്നവൻ ഫഖീറാണെങ്കിൽ അവന് ഭക്ഷിക്കാമെന്ന് അലിയ്യുശ്ശബ്റാ മല്ലിസി (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്` [ ഹാശിയത്തുന്നിഹായ: 8/144 ]
*ومتى جوزنا التضحية عن الميت لا يجوز الأكل منها لأحد من الأغنياء بل يتصدق بجميعها لأن الأضحية وقعت عنه فتوفق جواز الأكل على إذنه وقد تعذر فوجب التصدق بها عنه* ( نهاية مع الحاشية)
*يجب التصدق بجميعها لا عن نفسه وممونه لاتحاد القابض والمقبض* ( تحفة : حاشية النهاية)
لو كان ذابح الأضحية عن الميت فقيرا جاز له الأكل منها بصفة الفقر
[ حاشية النهاية ]
🖊️അവലംബം :
ഉസ്താദ് എം.എ.ജലീൽ സഖാഫി പുല്ലാരയുടെ എഴുത്തിൽ നിന്നും.
👉നിങ്ങൾക്ക് ഈ അറിവുകൾ ഇഷ്ടമായെങ്കിൽ Islamic way എന്ന ഈ പേജ് follow ചെയ്യുമല്ലോ...
🤝 അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇത് ഷെയർ ചെയ്യൂ...
🤲 ദുആ വസിയത്തോടെ Islamic way
13/04/2026
❓ഖുർആൻ ഖത്മ് ആവുന്ന ദിവസം നോമ്പ് എടുക്കൽ സുന്നത്തുണ്ടോ?
🅰️ അതേ, ശക്തമായ സുന്നത്താണ്.
ഖുർആൻ പാരായണം ചെയ്യുന്നവർ അഊദു ചൊല്ലലും ഖിബ് ലക്ക് മുന്നിടലും ചിന്തിച്ചും ഭക്തിയോടെയും സാവകാശവും ഓതലും സുന്നത്താണ് .
ഖുർആൻ ഓതുമ്പോൾ കരയലും കരയാൻ സാധിക്കുന്നില്ലെങ്കിൽ ഉണ്ടാക്കി കരയലും സുന്നത്താണ് .
മുസ്ഹഫിൽ നോക്കി ഓതലാണ് നോക്കതെ ഓതുന്നതിനേക്കാൾ ഉത്തമം. നോക്കാതെ ഓതുമ്പോൾ ഭക്തി കൂടുതൽ ലഭിക്കുന്നുണ്ടെങ്കിൽ അത്തരക്കാർക്ക് നോക്കാതെ ഓതലാണ് കൂടുതൽ പുണ്യം.
ഖുർആൻ ഖത്മ് തീർക്കൽ പകലിൻ്റെ ആദ്യത്തിൽ അല്ലെങ്കിൽ രാത്രിയുടെ ആദ്യത്തിലാവൽ സുന്നത്തുണ്ട്. വെള്ളിയാഴ്ച പകലിലോ രാത്രിയിലോ ആവലും സുന്നത്തുണ്ട് .
ഖത്മ് തീർത്ത ഉടനെ പ്രാർത്ഥിക്കലും അതിൻ്റെ ശേഷം പുതിയ ഖത്മ് ഓതാൻ ആരംഭിക്കലും സുന്നത്താണ് .
[ ശർവാനി : 1/ 156 ]
✒️അവലംബം:
ഉസ്താദ് എം.എ.ജലീൽ സഖാഫി പുല്ലാരയുടെ എഴുത്തിൽ നിന്നും.
👉നിങ്ങൾക്ക് ഈ അറിവുകൾ ഇഷ്ടമായെങ്കിൽ Islamic way എന്ന ഈ പേജ് follow ചെയ്യുമല്ലോ...
🤝 അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇത് ഷെയർ ചെയ്യൂ...
🤲 ദുആ വസിയത്തോടെ Islamic way
Click here to claim your Sponsored Listing.
Category
Culinary Team
Attire
Address
Pallikkal
Calicut
673638