Janashakthi
10/06/2020
ഇന്ധനവിലയിലെ തീവെട്ടികൊള്ളക്കെതിരെ വ്യാപക പ്രതിക്ഷേധം
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില ബാരലിന് 16ഡോളറിലേക്കു കുത്തനെ ഇടിഞ്ഞപ്പോഴും ഇന്ത്യയിൽ എണ്ണവില കുറക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. എക്സൈസ് ഡ്യൂട്ടി ഉയർത്തി വർദ്ധിപ്പിച്ച വിലനിലനിർത്തി ജനങ്ങളെ കൊള്ളയടിച്ചു, ഇപ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് നേരിയ വർദനവുണ്ടായപ്പോൾ, വർദ്ദിപ്പിച്ച എക്സൈസ് ഡ്യൂട്ടി കുറച്ച് ജനങ്ങളെ സഹായിക്കുന്നതിനു പകരം വീണ്ടും വില വർദ്ദന വ് ജനങ്ങൾക്കു മേൽ അടിച്ചേല്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് ' 'കോ വിഡ് 19 മൂലം ജീവിതം വഴിമുട്ടിയ തൊഴിലാളികളെയും ഗതാഗത മേഖലയെയും തകർക്കുന്ന നടപടിയാണിത്' ഇതിനെതിരെ CITU വിന്റെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് നടന്നത്
പേരാമ്പ്ര ഏരിയയിലെ മുഴുവൻ കേന്ദ്ര ഗവൺമെന്റ് ഓഫീസിന് മുമ്പിലും സമരം സംഘടിപ്പിച്ചു കോവിഡ് മാനദഢം പാലിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.
പേരാമ്പ്ര പോസ്റ്റ് ഓഫീസ് ധർണ്ണ ജില്ലാ സെക്രട്ടറി ടി.കെ ലോഹിതാക്ഷനും LIC ഓഫീസ് ധർണ്ണ മോട്ടോർ ജില്ലാ ജനറൽ സെക്രട്ടറി പരാണ്ടി മനോജും BSNL ഓഫീസിന്റെ മുമ്പിൽ നടന്ന സമരം സി.സി ദാസനും വെള്ളിയൂരിൽ കെ.കെ കബീറും ഉദ്ഘാടനം ചെയ്തു
സി.എം. ബാബു , പി.ഭാസ്കരൻ' അബ്ദുൾ സലാം, ജിടി. ലിനീഷ് ശ്രീജേഷ് കെ.ടി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു
10/06/2020
31/05/2020
Promode Dasgupta
Click here to claim your Sponsored Listing.
Category
Telephone
Website
Address
Perambra
Calicut
673525