Chippy Angamaly

Chippy Angamaly

Share

Photos 20/02/2015

♨ഞണ്ട് ഉലര്‍ത്തിയത്‌♨
-------------------------
1. നല്ല ദശയുള്ള ഞണ്ട് 500 ഗ്രാം
2. ഗരംമസാല, കടുക് ഒരു ടീസ്പൂണ്‍ വീതം
3. മഞ്ഞള്‍പ്പൊടി ഒരു നുള്ള്
4. വെളുത്തുള്ളി ആറ് അല്ലി
5. പച്ചമുളക് നാലെണ്ണം
6. കുരുമുളക് അഞ്ചെണ്ണം
7. തേങ്ങ ചിരവിയത് ഒരു തേങ്ങയുടെ പകുതി
8. വെളിച്ചെണ്ണ 10 ടീസ്പൂണ്‍
10. കറിവേപ്പില രണ്ട് തണ്ട്
11. ഉണക്കമുളക് , ഉള്ളി (അരിഞ്ഞത്) രണ്ടെണ്ണം വീതം
രണ്ട് മുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ അരകല്ലില്‍ ചതക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില, മുളക്, ഉള്ളി എന്നിവയിട്ട് മൂപ്പിക്കുക. അതിലേക്ക് കഷണങ്ങളാക്കിയ ഞണ്ടും ചതച്ചുവെച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം നന്നായി വറ്റിച്ച് തോര്‍ത്തിയെടുക്കുക. ഇറക്കിയ ശേഷം അഞ്ച് ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കാം

Photos 03/01/2015

കൂവ കുറുക്കിയത്
----------------------------
തിരുവാതിരയുമായി ബന്ധപ്പെട്ട വിഭവമാണ് ഇത്.

വേണ്ട സാധനങ്ങൾ:
1. കൂവപ്പൊടി 1 കപ്പ്‌
(പറമ്പിൽ നിന്ന് പറിച്ച് കഴുകി, തൊലികളഞ്ഞ്,ഗ്രൈന്ററിൽ നല്ലവണ്ണം വെള്ളം ചേർത്ത് ചതച്ച്,നൂറെടുത്ത്പല ദിവസങ്ങളിലായി നിഴലത്ത് വച്ചു തയാറാക്കുന്നതാണ് ശുദ്ധമായ കൂവപ്പൊടി)
2. ശർക്കര(നന്നായി പൊടിച്ചത്) – 1 കപ്പ്‌
3. ചിരകിയ തേങ്ങാ(കഷണങ്ങൾ ഇല്ലാതെ) 1/2 കപ്പ്‌
4. ഏത്തപ്പഴം(നാലായി കീറി ചെറുതായി കനം കുറച്ചു നുറുക്കിയത്) – 1 എണ്ണം

പാചകം ചെയ്യുന്ന വിധം:
ഒരു കപ്പ്‌ കൂവപ്പൊടി നാലിരട്ടി വെള്ളത്തിൽ കലക്കി അടുപ്പത്ത് വച്ച് ഇളക്കുക. തീയ് തീരെ കുറച്ചിടുക.അത് വെന്ത് കുറുകിവരുന്ന സമയം പൊടിച്ചുവച്ച ശർക്കര അതിലേക്കിട്ടു നല്ലവണ്ണം ഇളക്കുക.ശർക്കര നല്ലവണ്ണം അലിഞ്ഞുചേർന്നാൽ പാത്രം താഴെയിറക്കി വയ്ക്കാം.പിന്നീട് ചിരകിയ തേങ്ങയും നുറുക്കിവച്ച പഴംനുറുക്കും അതിലേക്കിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. കൂവ കുറുക്കിയത് തയാർ..!!

Photos 29/12/2014

🌴കോക്കനട്ട്‌ ലഡു🌴
-----------------------

ചേരുവകള്‍:
നാളികേരം - 3 എണ്ണം
പഞ്ചസാര - 1/2 കിലോ
ഉണക്കമുന്തിരി - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം:
നാളികേരം ചുരണ്ടിയെടുത്ത്‌ ഉരുളിയിയോ ചീനിച്ചട്ടിയിലോ അടുപ്പത്തുവച്ച്‌ ചെറുതീയില്‍ പാകമാകുമ്പോള്‍ പഞ്ചസാരപ്പാനി ഒഴിച്ച്‌ നുല്‍ പരുവമാകുമ്പോള്‍ ഇറക്കി ഉണക്കമുന്തിരി ചേര്‍ത്ത്‌ ചെറു ചൂടില്‍ ലഡുവിന്റെ ആകൃതിയില്‍ ഉരുട്ടി ഉപയോഗിക്കാം. ഏലക്ക ചേര്‍ത്ത്‌ രുചിയും മണവും വ്യത്യാസപ്പെടുത്താം

Photos 22/12/2014

⛲ലെമണ്‍റൈസ്⛲
------------------------

ചേരുവകള്‍:
ബിരിയാണി അരിയുടെ ചോറ് സാധാരണയായി ഉണ്ടാക്കിയത് രണ്ടു പ്ലേറ്റ്.
നാരങ്ങ നീര് അഞ്ചു സ്പൂണ്‍
കടുക് അര ടേബിള്‍സ്പൂണ്‍
മൂന്നു വലിയ സ്പൂണ്‍ നെയ്യ്
വറുത്ത ഉലുവയുടെ പൊടി-മൂന്നു വിരലുക്കൊണ്ട് എടുത്ത നുള്ള്
ഉഴുന്ന് പരിപ്പ് രണ്ടു വലിയ സ്പൂണ്‍.
മഞ്ഞള്‍ പൊടി ഒരു ടേബിള്‍ സ്പൂണ്‍.
കായപ്പൊടി മൂന്നു വിരലുകല്‍ക്കൊണ്ട് എടുത്ത പിടി.
വറ്റല്‍ മുളകിനെ 10 കഷ്ണങ്ങള്‍ ആക്കുക. (5)
ഒരു സ്പൂണ്‍ പഞ്ചസാര.
സവാള, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്ത് (നിങ്ങളുടെ ആവശ്യത്തിനു അനുസരിച്ച്)
കറിവേപ്പില - 2 തണ്ട്
എലക്കപൊടി ഒരു സ്പൂണ്‍.
ഗ്രാമ്പൂ. നാലെണ്ണം.
കറുക ഇല ഒന്നോ രണ്ടോ....
ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം:

ചോരുണ്ടാക്കാനുള്ള പാത്രം ചൂടാവുമ്പോള്‍ അതിലോട്ടു നെയ്യ് ഒഴിക്കുക. ശേഷം കടുകും ഉഴുന്ന് പരിപ്പും വറ്റല്‍ മുളകും ചേര്‍ത്ത് കാടു പൊട്ടിക്കുക. ശേഷം കറിവേപ്പില മഞ്ഞപൊടി ഉലുവപ്പൊടി കായപ്പൊടി എന്നിവ ഇട്ടുകൊടുക്കുക. ശേഷം, നാരങ്ങാ നീരും പഞ്ചസാരയും ഏലക്കാ പൊടിയും ഗ്രാമ്പൂവും കറുകഇലയും ചേര്‍ക്കുക.
ഇനി, ചോറ് ചേര്‍ത്ത് നന്നായി ഇളക്കുക. അടിയില്‍ പിടിക്കാതെ നോക്കുക. ചെറുതീയില്‍ അഞ്ചു മിനിറ്റ് ഇളക്കിയതിനു ശേഷം ചൂടോടെ പാത്രതിലോട്ടു മാറ്റുക.
വറുത്തു വെച്ച സവാളയും, മുന്തിരിയും, അണ്ടിപ്പരിപ്പും കൊണ്ട് മേല്‍ഭാഗം അലങ്കരിക്കുക. ആവശ്യമെങ്കില്‍ കുറച്ചു മല്ലിയിലയും, തക്കാളിയും അലങ്കരിക്കാന്‍ വേണ്ടി ചേര്‍ക്കാം.
ഇത്,പൊരിച്ചു വെച്ച കോഴിക്കറി ചേര്‍ത്ത് കഴിക്കാന്‍ നല്ല രസമാണ്.

Photos 22/12/2014

🍞ബ്രെഡ്‌ പക്കൊട🍞
---------------------------

വേണ്ടവ:
ബ്രെഡ്‌ കഷ്ണങ്ങള്‍ ആറെണ്ണം
കടലമാവ് 100 ഗ്രാം
ഉരുളക്കിഴങ്ങ് മൂന്നെണ്ണം
കടുക് അര സ്പൂണ്‍
മഞ്ഞപൊടി അര സ്പൂണ്‍
മുളക്പൊടി രണ്ട് ടീസ്പൂണ്‍
ഉപ്പു ആവശ്യത്തിനു
പാചകയെണ്ണ അരലിറ്റര്‍

പാച്ചകംരീതി:
ബ്രേക്ക്‌ കോണ്‍ ടു കോണ്‍ മുറിക്കുക.
കടലമാവ് ഉപയോഗിച്ച് വളരെ വെള്ളം കൂട്ടാതെ കരീം പോലെ ഉണ്ടാക്കുക. അതില്‍ ഉപ്പും മുളക് പൊടിയും ചേര്‍ക്കുക.
ഒരു ചട്ടി ചൂടാക്കുക.
കടുക് പൊട്ടിക്കുക.
മഞ്ഞപ്പൊടി, മുളക് പൊടി അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് എന്നിവ കുറച്ചു വെള്ളം ചേര്‍ത്ത് പൊട്ടിച്ച കടുകില്‍ ഇടുക. വെള്ളം വറ്റുന്നതുവരെ കുഴമ്പ് രൂപത്തില്‍ വേവിക്കുക.
ബ്രെടിന്റെ ഒരു കഷ്ണം എടുത്തു ചട്ടിയിലെ മസാല ആ ബ്രെഡില്‍ പരത്തുക. അടുത്ത കഷ്ണം എടുത്തു അതിന്റെ മേല്‍ഭാഗം മൂടുക.
ഇനി ഇവ, കടലമാവ് പേസ്റ്റില്‍ മുക്കി ചൂടാക്കുക.
കുറച്ചു ടോമടോ സോസ് ഉപയോഗിച്ച് കഴിച്ചുനോക്കൂ......
ഇഷ്ട്ടപെട്ടെങ്കില്‍..... ഇഷ്ട്ടപ്പെട്ട്..... അത്രതന്നെ...........

Want your restaurant to be the top-listed Restaurant in Angamaly?
Click here to claim your Sponsored Listing.

Telephone

Website

Address


Govt Taluk Hospital, T B Road
Angamaly
683572