Cochi Cabs

Cochi Cabs

Share

11/10/2022

#നീലക്കുറിഞ്ഞി
#കള്ളിപ്പാറ
#മൂന്നാർ
#ശാന്തൻപാറ
#നീലക്കുറിഞ്ഞി കാണാൻ വരുന്നവരുടെ ശ്രദ്ധക്ക് ഇത്തവണ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് ടൂറിസം മാപ്പിൽ ഒന്നും വരാത്ത മൂന്നാർ - തേക്കടി റൂട്ടിൽ ശാന്തൻ പാറ പഞ്ചായത്തിൽ പെട്ട കള്ളിപ്പാറ മലനിരകളിൽ ആണ്. ഇങ്ങോട്ട് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഗൂഗിൾ മാപ്പ് കള്ളിപ്പാറ ഇട്ടാൽ എത്തുന്നത് ഒരുപാട് ദൂരെ ഉള്ള വേറെ ഒരു സ്ഥലത്താണ് അത് കൊണ്ട് മാപ്പിൽ പൂപ്പാറ, ശാന്തൻ പാറ കൂടി ആഡ് ചെയ്യാൻ ശ്രദ്ധിക്കുക.സ്വിസ്സ് കൗന്റി റിസോർട്ടിൽ നിന്നും ഏകദേശം 35 km ദൂരം ഉണ്ട് ഇങ്ങോട്ട്. സ്വിസ്സ്കൗന്റി റിസോർട്ടിൽ നിന്നും നേരെ ആനച്ചാൽ, കുഞ്ചിതണ്ണി, രാജാക്കാട്, രാജകുമാരി, പൂപ്പാറ, ശാന്തൻപാറ വഴി ആണ് കള്ളിപ്പാറയിൽ എത്തേണ്ടത്. കള്ളിപ്പാറ വരെ മാത്രമേ നമുക്ക് നമ്മുടെ വാഹനത്തിൽ വരാൻ സാധിക്കു അവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരത്താണ് നീലക്കുറിഞ്ഞി പൂത്ത മലനിരകൾ ഉള്ളത്. ഓഫ്‌ റോഡ് ജീപ്പ് അവിടെ അവൈലബിൾ ആണ് 1000 മുതൽ ആണ് per ജീപ്പ് ഇപ്പോൾ ചാർജ് ചെയ്യുന്നത് ഏകദേശം 5 മിനിറ്റ് ജീപ്പിൽ യാത്ര ചെയ്‌താൽ ഇങ്ങോട്ട് എത്താം. അല്ലെങ്കിൽ നടന്നു പോകാൻ പറ്റും. ഒരു അര മണിക്കൂറിൽ താഴെ മതിയാകും നടന്നു ഇവിടെ എത്താൻ. ഇവിടെ എത്തിയാൽ ഏക്കർ കണക്കിന് സ്ഥലത്ത് കണ്ണെത്താത്ത ദൂരത്തോളം മലനിരകൾ മുഴുവൻ നീല പട്ടു വിരിച്ച കാഴ്ചകൾ നമ്മുടെ മനം നിറയ്ക്കും.ചതുരംഗപാറ വ്യൂ പോയിന്റും കാറ്റാടി പാടവും ഇതിന്റെ അടുത്താണ്. 4.30 വരെ മാത്രമേ ഇങ്ങോട്ട് പെർമിഷൻ പഞ്ചായത്ത്‌ അനുവദിച്ചിട്ടുള്ളു
ഇപ്പോൾ ഒരു ദിവസത്തെ യാത്രക്കുള്ള അടിപൊളി ഒരു റൂട്ട് ആണിത് ഈ റൂട്ടിൽ കാണാൻ പറ്റുന്ന സ്ഥലങ്ങൾ അതിനോടൊപ്പം കൊടുക്കുന്നു

ഇതു കൂടാതെ തിരിച്ചു വരുമ്പോ പൂപ്പാറ മൂന്നാർ റോഡിൽ ഉള്ള
Anayirangal daam, chinnakanal, powerhouse waterfalls, gap road view point, devikulam
ഒക്കെ കണ്ട് മുന്നറിലേക്ക് വരാവുന്നതാണ്
https://www.facebook.com/cochicabs

Cochi Cabs experience is our moto

Want your business to be the top-listed Travel Agency in Alwaye?
Click here to claim your Sponsored Listing.

Category

Telephone

Address


South Mariappadi, Kadungalloor
Alwaye
683110