PrimePlus Media

PrimePlus Media

Share

25/04/2026

കണ്ണൂരിനെ ഞെട്ടിച്ച മറ്റൊരു ക്രൂര സത്യകഥ…
ലഹരിയുടെ പിടിയിൽ മനുഷ്യൻ എത്രത്തോളം താഴ്ന്നുപോകാം എന്നതിന് വീണ്ടും ഒരു ഭീകര ഉദാഹരണം. സ്വന്തം അമ്മയുടെ കരുതലും സ്‌നേഹവും പോലും മറന്ന മകൻ, ഒരു നിമിഷത്തെ ക്രൂരതയിൽ ജീവിതം മുഴുവൻ ഇരുണ്ടാക്കി.
പേരാവൂരിലെ ആ വീട്ടിൽ ഇന്നലെ രാത്രിവരെ സാധാരണ ജീവിതത്തിന്റെ ശബ്ദങ്ങളായിരുന്നു. എന്നാൽ ലഹരിയും കോപവും ചേർന്നപ്പോൾ അത് രക്തക്കളമായി മാറി. പണത്തെച്ചൊല്ലിയ ചെറിയ തർക്കം, നിയന്ത്രണം വിട്ട ക്രൂരതയായി പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ അമ്മയുടെ ജീവൻ തന്നെ വിലയായി കൊടുക്കേണ്ടി വന്നു.
കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹത്തിന് സമീപം ഇരുന്ന മകൻ… അത് മനസ്സാക്ഷിയുടെ ഉണർവ്വോ, അല്ലെങ്കിൽ ചെയ്ത പാപത്തിന്റെ ഭാരം സഹിക്കാനാകാത്ത അവസ്ഥയോ? ഒടുവിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയെങ്കിലും, നഷ്ടമായത് ഒരു ജീവൻ മാത്രമല്ല — ഒരു കുടുംബത്തിന്റെ സമാധാനവും ഭാവിയും കൂടിയാണ്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമല്ല. സമൂഹം മുഴുവൻ ചിന്തിക്കേണ്ട ഒരു മുന്നറിയിപ്പ് കൂടിയാണ്. ലഹരി എന്ന വിഷം, ഒരാളുടെ ജീവിതം മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതവും തകർക്കുന്ന ഒരു മഹാമാരിയാണ്.

15/04/2026

'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.
പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി...
എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്..
ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്...
എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.
പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.
സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.'

11/04/2026

ഇന്ന് നമ്മൾ എല്ലാവരും സുരക്ഷിതമായി ഉറങ്ങുന്നു എന്നുണ്ടെങ്കിൽ അതിന് ഒരൊറ്റ കാരണം : അതിർത്തിയിൽ ഇന്ത്യൻ ആർമി ഉറക്കം ഒഴിക്കുന്നത് കൊണ്ട് മാത്രം🔥

ബൈക്കിൽ കാശ്മീരിലേക്ക് പോകും വഴി എന്നോട് ഒരു പട്ടാളക്കാരൻ ഉറക്കെ വിളിച്ചു" നില്ലെടാ അവിടെ " ഇത് കേട്ടപ്പോൾ തന്നെ മനസ്സിലായി ഒരു മലയാളി പട്ടാളക്കാരൻ അവിടെ ഉണ്ട് എന്ന്
ബൈക്ക് മെല്ലെ സൈഡ് ആക്കി നിർത്തി അപ്പോൾ ഓപ്പോസിറ്റ് നിന്ന് ഒരു പട്ടാളക്കാരൻ ഓടിവരുന്നു
വന്ന ഉടനെ അദ്ദേഹം ചോദിച്ചു
വല്ലതും കഴിച്ചോ എന്ന്, രാവിലെ ഒരു ചായ മാത്രം കുടിച്ച എനിക്ക് അദ്ദേഹം അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്ന ചപ്പാത്തി തന്നു, എന്നിട്ട് അദ്ദേഹം പറഞ്ഞു മഞ്ഞുണ്ട് സ്ലിപ്പ് ആവാൻ സാധ്യതയുണ്ട് ശ്രദ്ധിച്ചു പോകണം എന്ന് പറഞ്ഞ് ആണ് വിട്ടത്...

ഇതാണ് ഇന്ത്യൻ ആർമി🔥....

Want your public figure to be the top-listed Public Figure in Aluva?
Click here to claim your Sponsored Listing.

Website

Address


Aluva