Azharul Uloom

Azharul Uloom

Share

A Prominent Institution in central KERALA, playing key role in ISLAMIC research and propagation. It was established in 1990 by AZHARUL ULOOM charitable trust, led by world renowned Islamic scholar Dr: MUHIUDEEN ALWAYE, former professor of AL-AZHAR and MADEENA ISLAMIC Universities

21/12/2025

𝙲𝚘𝚗𝚐𝚛𝚊𝚝𝚞𝚕𝚊𝚝𝚒𝚘𝚗𝚜

𝚃𝚑𝚊𝚗𝚊𝚏𝚞𝚜
𝚂𝚎𝚊𝚜𝚘𝚗 8️⃣

𝙳𝚛. 𝙼𝚞𝚑𝚒𝚢𝚞𝚍𝚍𝚒𝚗 𝙰𝚕𝚠𝚊𝚢
𝚂𝚝𝚊𝚝𝚎 𝚕𝚎𝚟𝚎𝚕 𝚒𝚗𝚝𝚎𝚛 𝚌𝚘𝚕𝚕𝚎𝚐𝚒𝚊𝚝𝚎 𝚊𝚛𝚊𝚋𝚒𝚌 𝙴𝚕𝚘𝚌𝚞𝚝𝚒𝚘𝚗 𝙲𝚘𝚖𝚙𝚎𝚝𝚒𝚝𝚒𝚘𝚗

2𝚗𝚍 𝙿𝚛𝚒𝚣𝚎
𝙷𝚊𝚛𝚒𝚜 𝙲𝚁
𝙰𝚣𝚑𝚊𝚛𝚞𝚕 𝚄𝚕𝚘𝚘𝚖 𝙲𝚘𝚕𝚕𝚎𝚐𝚎 𝚘𝚏 𝚒𝚜𝚕𝚊𝚖𝚒𝚌 𝚊𝚗𝚍 𝙻𝚒𝚗𝚐𝚞𝚒𝚜𝚝𝚒𝚌 𝚜𝚝𝚞𝚍𝚒𝚎𝚜
𝙰𝚕𝚞𝚟𝚊, 𝙴𝚛𝚗𝚊𝚔𝚞𝚕𝚊𝚖

Photos from Azharul Uloom's post 21/12/2025

𝚃𝚑𝚊𝚗𝚊𝚏𝚞𝚜
𝚂𝚎𝚊𝚜𝚘𝚗 8️⃣

𝙳𝚛. 𝙼𝚞𝚑𝚒𝚢𝚞𝚍𝚍𝚒𝚗 𝙰𝚕𝚠𝚊𝚢
𝚂𝚝𝚊𝚝𝚎 𝚕𝚎𝚟𝚎𝚕 𝚒𝚗𝚝𝚎𝚛 𝚌𝚘𝚕𝚕𝚎𝚐𝚒𝚊𝚝𝚎 𝚊𝚛𝚊𝚋𝚒𝚌 𝙴𝚕𝚘𝚌𝚞𝚝𝚒𝚘𝚗 𝙲𝚘𝚖𝚙𝚎𝚝𝚒𝚝𝚒𝚘𝚗

𝙲𝚕𝚘𝚜𝚒𝚗𝚐 𝙲𝚎𝚛𝚎𝚖𝚘𝚗𝚢

Photos from Azharul Uloom's post 21/12/2025

𝚃𝚑𝚊𝚗𝚊𝚏𝚞𝚜
𝚂𝚎𝚊𝚜𝚘𝚗 8️⃣

𝙳𝚛. 𝙼𝚞𝚑𝚒𝚢𝚞𝚍𝚍𝚒𝚗 𝙰𝚕𝚠𝚊𝚢
𝚂𝚝𝚊𝚝𝚎 𝚕𝚎𝚟𝚎𝚕 𝚒𝚗𝚝𝚎𝚛 𝚌𝚘𝚕𝚕𝚎𝚐𝚒𝚊𝚝𝚎 𝚊𝚛𝚊𝚋𝚒𝚌 𝙴𝚕𝚘𝚌𝚞𝚝𝚒𝚘𝚗 𝙲𝚘𝚖𝚙𝚎𝚝𝚒𝚝𝚒𝚘𝚗

21/12/2025

ഡോ. മുഹിയ്യുദ്ദീൻ ആലുവായി അറബി പ്രസംഗ മത്സരം:
ഒന്നാം സ്ഥാനം കാട്ടിലങ്ങാടി പി.എം. എസ്. എ വാഫി കോളേജിന്

-----------------------------------------------
ആലുവ : അന്തർദേശീയ അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്
ലോകോത്തര അറബി ഭാഷാ പണ്ഡിതൻ ഡോ. മുഹിയ്യുദ്ദീൻ ആലുവായിയുടെ സ്മരണാർത്ഥം അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന ഇന്റർ കോളേജ് അറബി പ്രഭാഷണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാട്ടിലങ്ങാടി പി.എം. എസ്. എ. വാഫി കോളേജ് വിദ്യാർത്ഥി മുഹമ്മദ് നബ്ഹാൻ ട്രോഫിക്കും ഇരുപതിനായിരം രൂപ ക്യാഷ് അവാർഡിനും അർഹനായി.

രണ്ടാം സ്ഥാനം ആതിഥേയരായ ആലുവ അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻ്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ ഹാരിസ് സി. ആർ പതിനയ്യായിരം രൂപയും ട്രോഫിയും
മൂന്നാം സ്ഥാനം പറപ്പൂർ സബീലുൽ ഹിദായ ഇസ്‌ലാമിക് കോളേജിലെ മുഹമ്മദ് ലബീബ് പി പതിനായിരം രൂപയും ട്രോഫിയും കരസ്ഥമാക്കി.

ഇരുപത്തിഎട്ട് കോളേജുകളാണ് മൽസരത്തിൽ പങ്കെടുത്തത്.
ഭട്കൽ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി അറബി സാഹിത്യ വിഭാഗം മേധാവി പ്രൊഫ. മുഹമ്മദ് ഇഖ്ബാൽ അബൂബക്കർ നദ്‌വി,
മലപ്പുറം സി എച്ച്.എം. കെ. എം ഗവൺമെൻ്റ് കോളേജ് അറബിക് വിഭാഗം മേധാവി ഡോ. ഹുസൈൻ പാലേക്കോടൻ,
മലപ്പുറം അൽ ഫലാഹിയ കോളേജിലെ പ്രൊഫ. അഹമ്മദ് അസ്ഹർ പുളളിയിൽ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ പ്രഖ്യാപിച്ചത്.

സമാപന സമ്മേളനം കെ. എം. വൈ. എഫ് സംസ്ഥാന പ്രസിഡൻ്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്തു.
"ഭാഷയ്ക്ക് മതമില്ല, ഭാഷാ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഖുർആനുള്ളത്. അധികാര വർഗ്ഗത്തിൻ്റെ ഭാഷയെ മാത്രം അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന പുതിയ ലോകത്ത് അറബി ഭാഷയുടെ പ്രാധാന്യത്തെ മഹത്തമുളളതാക്കുന്നതാണ് ഇത്തരം പരിപാടികളെന്ന്" അദ്ദേഹം സദസ്സിനോട് പറഞ്ഞു.
ചെയർമാൻ എം.എ. മൂസ അധ്യക്ഷത വഹിച്ചു.
റെക്ടർ ഡോ . കുഞ്ഞു മുഹമ്മദ് പുലവത്ത് മുഹിയ്യുദ്ദീൻ ആലുവായി അനുസ്മരണ പ്രഭാഷണം നടത്തി.

ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ല പ്രസിഡൻ്റ് മുഹമ്മദ് ജമാലുദ്ദീൻ പാനായിക്കുളം, അസ്ഹറുൽ ഉലൂം ട്രസ്റ്റ് വൈസ്-ചെയർമാൻ എം.എം.അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി വി.എ. ഇബ്രാഹിം കുട്ടി, ട്രഷറർ ടി.ബി. ഹാഷിം, അക്കാദമിക് കൗൺസിൽ ചെയർമാൻ എം.കെ. അബൂബക്കർ ഫാറൂഖി, ട്രസ്റ്റ് അംഗങ്ങളായ ടി.എം. ജലീൽ, എം.എം. അബ്ദുറഹിമാൻ എ. എം ജമാൽ അസ്ഹരി, അഷ്റഫ് അലി, അഹമ്മദ് ഇർഫാൻ, സീനിയർ അധ്യാപകൻ ഷക്കീർ മുഹമ്മദ് നദ്‌വി എന്നിവർ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ എം.പി.ഫൈസൽ അസ്ഹരി പരിപാടിക്ക് സ്വാഗതവും പരിപാടിയുടെ ജനറൽ കൺവീനർ നസറുദ്ദീൻ നദ്‌വി നന്ദിയും പറഞ്ഞു.

Want your school to be the top-listed School/college in Aluva?
Click here to claim your Sponsored Listing.

Telephone

Address


Azharul Uloom College Of Islamic & Linguistic Studies, Azhar Nagar, Chalakkal East
Aluva
683105