Avanamcode Saraswathi Temple

Avanamcode Saraswathi Temple

Share

Avanamcode - mob - 9846151002, 9446061160

25/05/2026

ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാഡമി നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രവുമായി സഹകരിച്ചു മെയ് 22, 23, 24 തീയതികളിൽ ആവണംകോട് സരസ്വതി ക്ഷേത്ര ഊട്ടുപുരയിൽ വെച്ച് നടത്തിയ ത്രിദിന ശാസ്ത്രീയ സംഗീത സമ്മർ ക്യാമ്പ് ആയ 'സ്വരധീ 2026' ക്യാമ്പിനോടനുബന്ധിച്ചു സംഗീത മേഖലയിൽ നിന്നും തെരഞ്ഞെടുത്ത വ്യക്തിത്വങ്ങൾക്ക് സാരസ്വതം ഗുരുശ്രേഷ്ഠ അവാർഡ് നൽകി ആദരിച്ചു. ഡോ. ഭുവനേശ്വരി ജി (റിട്ടയേർഡ് അസ്സോസിയേറ്റ് പ്രഫസ്സർ, മഹാരാജാസ് കോളേജ്), ശ്രീമതി. സുനിത ഹരിശങ്കർ തുരുത്തുശേരി (മുൻ വയലിൻ പ്രഫസ്സർ, കാലടി സംസ്‌കൃത സർവ്വകലാശാല), ശ്രീ. തൃപ്പൂണിത്തുറ എ എസ് നീലകണ്‌ഠൻ (മൃദംഗം, ആൾ ഇന്ത്യ റേഡിയോ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ്), ശ്രീമതി. ശ്രീവിദ്യ വർമ്മ എസ് ഇരിഞ്ഞാലക്കുട (വീണ ആർട്ടിസ്റ്റ്), ശ്രീ. തൃപ്പൂണിത്തുറ കണ്ണൻ (ഘടം, ആൾ ഇന്ത്യ റേഡിയോ എ ഗ്രേഡ് ആർട്ടിസ്റ്റ്) തുടങ്ങിയവർക്കാണ് ക്യാമ്പിൽ അവാർഡ് നൽകി ആദരിച്ചത്. മൂന്നാം ദിവസമായ മെയ് 24 ന് ക്യാമ്പിൻ്റെ സമാപന യോഗത്തിൽ വിശിഷ്ട വ്യക്തികളായ ശ്രീ. അഡ്വ. എ ജയശങ്കർ, ശ്രീ. സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ശ്രീ. നെയ്‌വേലി ആർ സന്താനഗോപാലൻ ശ്രീ. തൃശ്ശൂർ സി നരേന്ദ്രൻ തുടങ്ങിയവരാണ് അവാർഡുകൾ നൽകിയത്. ചടങ്ങിൽ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാദമിയുടെ ജനറൽ സെക്രട്ടറി ശ്രീ. സി എസ് സജീവ്, ജോയിൻ്റ് സെക്രട്ടറി ശ്രീ. എസ് ശങ്കരകൃഷ്ണൻ, കേരള ക്ഷേത്ര സേവാ ട്രസ്റ്റ് ചെയർമാൻ ശ്രീ. എം പി നാരായണൻ തുടങ്ങിയവരും സംബന്ധിച്ചു. സംഗീത വിഷയങ്ങൾ ഉൾക്കൊളിച്ചുള്ള മാസ്റ്റർ ക്ലാസും, പാനൽ ചർച്ചകളും, വിവിധ സെഷനുകളും, സംഗീത കച്ചേരികളും ഉൾക്കൊള്ളിച്ചു നടത്തിയ 'സ്വരധീ 2026' ൽ പങ്കെടുത്ത സംഗീത വിദ്യാർത്ഥികൾക്ക് അഡ്വ. എ ജയശങ്കർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 2027 വർഷത്തിലെ സ്വരധീ സംഗീത ക്യാമ്പ് മെയ് 21, 22, 23 തീയതികളിൽ നടക്കും.

30/04/2026

Swaradhi 2026: A Three Day Long Comprehensive Music Camp
22, 23 & 24 May 2026

Organised by Neelakanta Sivan Cultural Academy, Chennai

Venue: Nedumbassery Avanamcode Saraswathi Temple, Kerala

Camp Director: Sangeethakalanidhi Neyveli R Santhanagopalan

Register here: https://docs.google.com/forms/d/e/1FAIpQLScXZqDj7vAQwOEnw_v_DUZp4GFUAPRr-E_11NtuKLDg8hovrw/viewform

For More Details: +91 9042918206
(Only 100 seats available)

08/04/2026

ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ പൂരമാഹോത്സവം. ഏപ്രിൽ 1 ന് വാദ്യകലാരത്നം തിരുനായത്തോട് സൈബിന്റെ നേതൃത്വത്തിൽ നടന്ന ആറാട്ട് മേളം

Want your place of worship to be the top-listed Place Of Worship in Aluva?
Click here to claim your Sponsored Listing.

Telephone

Address


Avanamcode
Aluva
683571

Opening Hours

Monday 5:30am - 10am
5:30pm - 7:30pm
Tuesday 5:30am - 10am
5:30pm - 7:30pm
Wednesday 5:30am - 10am
5:30pm - 7:30pm
Thursday 5:30am - 10am
5:30pm - 7:30pm
Friday 5:30am - 10am
5:30pm - 7:30pm
Saturday 5:30am - 10am
5:30pm - 7:30pm
Sunday 5:30am - 10am
5:30pm - 7:30pm