Ernakulam Rural Police
With the aim to
1) Get complaints online through FB
2) To notify citizens about the day today achievements of the District Police.
3) To spread legal awareness as much as possible.
22/05/2026
അഭിനന്ദനങ്ങൾ 🥇🥇🥇
14/05/2026
എറണാകുളം റൂറൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ഭാഗമായി കംപ്ലയ്ൻറ് ബോക്സ് സ്ഥാപിക്കുന്നു. ബോക്സിന്റെ വിതരണോദ്ഘാടനം ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഐ പി എസ് നിർവഹിച്ചു. കുട്ടികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗവും, വ്യാപനവും തടയുന്നതിനും, വിദ്യാർത്ഥികൾക്ക് പോലീസിനോട് പറയാനുള്ളത് കേൾക്കുന്നതിനും, ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വിപുലമായ 'ക്രമീകരണമാണ് റൂറൽ പോലീസ് ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ഇതിൻ്റെ ഭാഗമായാണ് ബോക്സുകൾ സ്ഥാപിക്കുന്നത്. ജില്ലയിലെ എല്ലാ സ്കൂളുകളിലും കംപ്ലയ്ൻ്റ് ബോക്സുകൾ സ്ഥാപിക്കും. പെരുമ്പാവൂർ എ .എസ്.പി ഹാർദ്ദിക് മീണ ഐ പി എസ് , കാലടി എസ്.എച്ച്.ഒ ആർത്ഥി ഐ പി എസ് , ഡിവൈഎസ്പിമാരായ അലക്സ് ബേബി, ബിജോയ് ചന്ദ്രൻ , 'സോഷ്യൽ പോലീസ് ഡിവിഷന്റെ എ ഡി എൻ ഒ പി.എസ് അഷ്‌റഫ്, സോഷ്യൽ പോലീസ് ജില്ലാ ഓഫീസിലെ സീനിയർ സി പി ഒ ബിനിഷ് കെ. ആർ , സി പി ഒ മാരായ ജിജിൻ, ജിബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .സോഷ്യൽ പോലീസ് വിഭാഗത്തിന്റെ ജില്ലാ നോഡൽ ഓഫീസർ അഡീ .എസ് പി വി കെ രാജു ആണ് പദ്ധതികൾക്ക് ജില്ലയിൽ നേതൃത്വം കൊടുക്കുന്നത്.
13/05/2026
അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളി കൾ പോലീസ് പിടിയിൽ. അസം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), അസം ഹോജയ് സ്വദേശികളായ മുഷ്ത്തക്കിൻ ആലം (19 ),കൈറുൽ ഇസ്ലാം (23) സ്വദേശികളായ എന്നിവരെയാണ്
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഐ പി എസ് ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരിൽനിന്ന് 609 ഗ്രാം ഹെറോയിൻ കണ്ടെടുത്തു . അസമിൽ നിന്ന് കാർമാർഗ്ഗം മയക്ക് മരുന്ന് കടത്തുന്ന വൻ റാക്കറ്റാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പോലീസ് പിടികൂടാതിരിക്കാൻ ഊടൂ വഴികളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത് . കാറിൻറെ രഹസ്യ അറകളിൽ ബാഗുകളിൽ 47 സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്.. അസം രജിസ്ട്രേഷനിൽ ഉള്ള കാറിലായിരുന്നു മയക്കുമരുന്ന് കടത്തിയിരുന്നത്. അസമിൽ നിന്ന് ഒരു ബോക്സിന് മുപ്പതിനായിരം രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ 50,000 രൂപ നിരക്കിൽ വിൽപ്പന നടത്തി മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതി. ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട നടത്തുന്നത് ആദ്യമായാണ്. പെരുമ്പാവൂർ എ എസ് പി
ഹാർദിക് മീണ ഐ പി എസ് , ആലുവ ഡിവൈഎസ്പി
ബാബുക്കുട്ടൻ, ഇൻസ്പെക്ടർ എ.
രമേശ്, സബ് ഇൻസ്പെക്ടർമാരായ
ശ്യാം,
അജിത് കുമാർ,
ജിഷ്ണു രാജ്,
വിജു, അസി. സബ് ഇൻസ്പെക്ടർ പി.എ
അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ
അഫ്സൽ,
ബെന്നി ഐസക്ക്,
റോബിൻ ജോയി,
മാഹിൻ ഷാ അബൂബക്കർ ,
മുഹമ്മദ് അമീർ ,
മനോജ്, ലിൻസൺ, അബ്ദുൾ അസീസ്, സി പി ഒ മാരായ
മുഹമ്മദ് ഷാഹിൻ
അജിത തിലകൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Address
A M Road
Aluva
683101