Uncle Dave

Uncle Dave

Share

05/09/2019

Q-76 സഭാ അധ്യക്ഷന്മാരുടെ കല്പനകള്‍ വായിക്കുമ്പോള്‍ നാം എന്തിനാണ് മെഴുകുതിരി കത്തിച്ചു പിടിക്കുന്നത്‌ ?

നമ്മളുടെത് ഒരു അപ്പോസ്തോലിക സഭയാണ്. ശ്ലൈകീക കീഴ്വഴക്കങ്ങളും ശ്ലൈകീക ഉപദേശ ങ്ങളും നമുക്ക് നിയമമാണ്. ബൈബിളിലെ സുവിശേഷ ങ്ങളും പൌലോസ് മുതല്‍ പത്രോസ് വരെയുള്ള ശ്ലീഹന്മാരുടെ ഉത്ബോധന ങ്ങളും നമുക്ക് നിയമങ്ങളും, അനുസരിക്കുവാന്‍ ബാധ്യതയുള്ളതും ആണ്. ബൈബിളില്‍ ഉല്‍പ്ത്തിെയിരിക്കുന്ന ഈ ഉത്ബോധനങ്ങള്‍ ആദ്യ സഭയുടെ തെറ്റിക്കാന്‍ പാടില്ലാത്ത ഉപദേശങ്ങള്‍ ആകയായാല്‍ ആദിമ സഭ അവയെ ബഹുമാനി ക്കുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അതിനാലാണ് ഇവ ബൈബിളില്‍ ചേര്‍ത്തത്.

അഞ്ചാം നൂറ്റാണ്ടില്‍ ബൈബിള്‍ അതിന്റെ ഇന്നുള്ള രൂപം പ്രാപിക്കുമ്പോള്‍ ഈ സുവിശേഷങ്ങളും ലേഖനങ്ങളും ബൈബിളില്‍ ചേര്ത്തു . സഭ പിന്നെയും വളര്ന്നു കൊണ്ടിരുന്നു, വ്യാപിച്ചു കൊണ്ടിരുന്നു. വിശ്വാസ പ്രമാണവും പിന്നുള്ള ഉത്ബോധനങ്ങളും ബൈബിളില്‍ ചേര്ക്കാ ന്‍ കഴിഞ്ഞില്ല. എന്നാല്‍ അവയെല്ലാം സഭാ ചരിത്രത്തില്‍ ഇന്നും നിലനില്ക്കുിന്നു. ഇവകള്‍ ബൈബിളില്‍ ഇല്ല എന്ന കാരണം കൊണ്ട് ഈ പ്രബോധങ്ങള്‍ സഭയുടെ നിയമങ്ങള്‍ അല്ലാതാ കുന്നില്ല. തലമുറകള്‍ കഴിയുമ്പോഴും സഭ നിലനിന്നിരുന്നു. ഇപ്പോഴും നിലനില്ക്കുന്നു.
ശ്ലൈഹിക അധികാരമുള്ള സഭാ നേതാക്കന്മാര്‍ ലേഖനങ്ങളാല്‍ സഭയെ ഉപദേശിച്ചു പോന്നു. അവയെല്ലാം സഭയുടെ ഉപദേശങ്ങളും കീഴ്വഴ ക്കങ്ങളും ആയി ത്തീര്ന്നുു.

വിശുദ്ധ കുര്ബാനയില്‍ എവന്ഗേലിയോന്‍ വായിക്കുമ്പോള്‍ നാം രണ്ടു മെഴുകുതിരികള്‍ കത്തിച്ചു പിടിക്കുന്നു. ബൈബിള്‍ തുറന്നുവെച്ചാല്‍ രണ്ടു മെഴുകുതിരികള്‍ കത്തിച്ചു പിടിക്കേണ്ടതാണ്. കര്ത്താ്വിന്റെ വചനങ്ങളോടും ഉപദേശങ്ങളോടും ഉള്ള ബഹുമാനാര്ഥനമാണ് ഇങ്ങനെ ചെയ്യുന്നത്.
അപ്പോസ്തോല പ്രവര്ത്തി കള്‍ ( ഭൂവിലശ്ശേഷം...) വി. പൌലോസിന്റെ ലേഖനകള്‍ വായിക്കുമ്പോഴും ( പൗലോസ്‌ ശ്ലീഹാ...) നാം ഇത് ചെയ്യാറുണ്ട്.

ഈ തലമുറയിലെ സഭ പിതാക്കന്മാര്‍ ഇന്നുള്ള സഭയെ നയിക്കുന്ന, ഉപദേശിക്കുന്ന ശ്ലൈഹിക അധികാരമുള്ളവരാകയാല്‍ അവരുടെ കല്പ്പ നകളും ബൈബിളിലെ ലേഖനങ്ങളെപ്പോലെ ബഹുമാനിക്ക പ്പെടേണ്ടതാകയാല്‍ അവ വായിക്കുമ്പോള്‍ മെഴുകുതിരി കത്തിച്ചു പിടിക്കുന്നു.

01/05/2019

Q72 ശവ ശരീരത്തില്‍ ശോശപ്പ ഉപയോഗിക്കു ന്നത് എന്തുകൊണ്ട് ? അത് വിശുദ്ധ കുര്ബാ്ന മൂടുന്ന തുണിയല്ലയോ ?

സുറിയാനി സഭയുടെ വിശുദ്ധ കുര്ബാന ആരാ ധനയും ബലിയും സ്തോത്ര വും ആകുന്നു. ഇത് ക്രിസ്തുവിന്‍റെ ജീവചരിത്രത്തിന്റെ ഓര്മ പ്പെടുത്തലും, ജീവദായകമായ ശരീര രക്തങ്ങള്‍ മാനവോധാരണത്തിന്നായി വിതരണം ചെയ്യുന്ന തിരുകര്മവും കൂടിയാണ്. കുര്ബാ നയ്ക്ക് ഉപയോഗിക്കുന്ന എല്ലാ സാധന സമഗ്രഹികളും പ്രതീകാത്മകങ്ങളാണ്. മദ്ബഹ സ്വര്ഗത്തെയും, ത്രോണോസ്‌ ദൈവ സിംഹാസനത്തെയും അതില്‍ വെക്കുന്ന തബലേത്ത ദേവാലയത്തെ തന്നെ പ്രതിനിധാനം ചെയ്യുന്നു. അതിന്റെ മുകളില്‍ വെക്കുന്ന അപ്പവും വീഞ്ഞും കര്തൃ ശരീര രക്തങ്ങളാണ്. അവ മൂടി വെക്കുന്ന ശോശപ്പ ദൈവ മാതാവിനെയും പ്രതിനിധീക രിക്കുന്നു.

വിശുദ്ധ കുര്ബാന സ്വീകരിക്കുന്നവര്‍ കര്തൃ ശരീരാംശികള്‍ ആയി തീരുന്നു.. കര്ത്താ വ്‌ അവരില്‍ വസിക്കുന്നതിനാല്‍ അവര്‍ കര്ത്താ വിന്റെ സഹോദരന്മാര്‍ ആയിത്തീരുന്നു. അ ങ്ങനെ വി. മറിയം അവരുടെയും അമ്മയായി തീരുന്നു. കര്ത്താവ്‌ വസിക്കുന്ന മൃത ശരീരം വി. മറിയത്തെ പ്രതിനിധാനം ചെയ്യുന്ന ശോശപ്പ കൊണ്ട് പൊതിയുന്നതില്‍ വിശ്വാസ ധ്വംസനം ഇല്ല.

Want your school to be the top-listed School/college in Adoor?
Click here to claim your Sponsored Listing.

Category

Address


Adoor
691523