Be Creative

Be Creative

Share

30/10/2021

കൊച്ചു കൊച്ചു സന്തോഷങ്ങൾ !!!
കൊമ്പൻ വയറസിനു വീണ്ടും ഒഫിഷ്യൽ നോമിനേഷൻ 🌟🌟🌟🌟🌟
Our short Movie "The Komban Virus" got an official selection @ 1st Kerala short film festival 2021
പ്രിയ സുഹൃത്തുക്കളെ ,
ഇറ്റലിയിലെ വെനീസിയ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ നോമിനേഷൻ കിട്ടിയതിനു പിന്നാലെ "കൊമ്പൻ വയറസ്" എന്ന ഞങ്ങളുടെ ഹൃസ്വ ചിത്രത്തിന് കേരളാ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോംപെറ്റീഷനിൽ ഒഫിഷ്യൽ നോമിനേഷൻ കിട്ടിയ വിവരം സന്തോഷത്തോടെ പങ്കിടുന്നു .Thanks to each and every one behind this project .
Be creative Team.🙏
Viji Paili Joy Augusthy Devalal Sahadevan, Harish Pala.

16/04/2021

“ദൃശ്യം -3 നിങ്ങളുടെ ഭാവനയിൽ” രണ്ടാം സ്ഥാനം ലിവർപൂളിലെ മജേഷ് എബ്രഹാമിന്.

തമിഴിലും മലയാളത്തിലുമായി ഒരു പിടി ഷോർട് ഫിലിമുകളുടെ സ്ക്രിപ്റ്റ് റൈറ്ററും, സംവിധായകനും, നടനും ആയ ശ്രീ. മജേഷ് എബ്രഹാം ഒരു വർഷം മുൻപാണ് കണ്ണൂരിലെ ശ്രീകണ്ഠാപുരത്തുനിന്നും ലിവർപൂളിലെത്തിയത്. കണ്ണൂരിൽ പതിനഞ്ചു വർഷം നൃത്താധ്യാപകനായിരുന്ന മജേഷ് ഒരു സകലകലാ വല്ലഭനാണ്. സിനിമാ മോഹങ്ങൾ നെഞ്ചിലേറ്റിയ ഈ കലാകാരന്റെ ഭാവനയിലെ “ദൃശ്യം -3” ഇവിടെ വായിക്കാം.

മജേഷ് എബ്രഹാമിന് ബി ക്രിയേറ്റിവ് ടീമിന്റെ അഭിനന്ദനങൾ.

കഥയെഴുത്തു മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കഥ.

@@@@@@@@@@@@@@@@@

ജോർജ്ജ് കുട്ടിയുടെ വീട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കുന്നു. ഈ സമയം റാണി ജോർജ്ജ് കുട്ടിയോട്, നമ്മുക്ക് ഈ വീടും സ്ഥലവും വിറ്റ് എങ്ങോട്ടെങ്കിലും പോകാം.. എത്ര നാളാണ് കോടതിയും പോലീസ് സ്റ്റേഷനുമായി ഇങ്ങനെ പോകാൻ കഴിയുക,ഇളയമോൾ അനുമോളും ഇതേ കാര്യം തന്നെ പറയുന്നു. അച്ഛാ അമ്മ പറയുന്നത് ശരിയാണ്. എനിക്ക് സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്. എല്ലാവരും. എല്ലാവരും എന്നെ രൂക്ഷമായി നോക്കുന്നു. പലരും അതുമിതും പറഞ്ഞെന്നെ കളിയാക്കുന്നു. ഒരു നിമിഷം, (ജോർജ്ജ് കുട്ടി ഒന്നാലോചിച്ചിട്ടു പറയുന്നു ). നമ്മൾ എവിടെയും പോകുന്നില്ല ഇനി നമ്മൾ പോയാൽ തന്നെ പേടിച്ചിട്ട് പോവാണെന്നേ എല്ലാരും കരുതു. പിന്നെ നമ്മളെ എല്ലാവരും ന്യൂസിലും ടീവിയിലും കണ്ട് ഈ സ്ഥലം വാങ്ങാനും വിൽക്കാനുമാരും കൂട്ട് നിൽക്കില്ല. ഏതായാലും ഇവിടെ വരെ എത്തി. നിങ്ങൾക്ക് ഞാൻ വാക്ക് തന്നിട്ടുണ്ട്, ഞാൻ ജീവനോടെ ഇരിക്കുവോളം നിങ്ങളാരും ജയിലിൽ പോകില്ല. Deadbody കിട്ടിയിട്ടും നിങ്ങൾ അതി ഗുരുതരമായിട്ടും നമ്മൾ രക്ഷപെട്ടു.
====================
മൂത്ത മകൾ അഞ്ജു :ഇനിയും ഇവിടെ പോലീസ് വരുമോ അച്ഛാ, കേസ് ഇവിടം കൊണ്ട് തീരുമോ? കേസ് ഇവിടംകൊണ്ടൊന്നും തീരില്ല മോളെ മാറി മാറി വരുന്ന പോലീസ് അന്വേക്ഷിച്ചുകൊണ്ടേയിരിക്കും. ഇതിന്റെ പേരിൽ നിങ്ങളാരും പേടിക്കാൻ പാടില്ല. മോൾക്ക്‌ പോലീസിനെ കണ്ടാൽ പേടിയാണെന്നു പലർക്കും അറിയാം ഇനി ആര് വന്നാലും ധൈര്യത്തോടെ നേരിടേണം. ഒരുകാര്യം നമ്മൾ സന്തോഷത്തോടെ ജീവിച്ചു കാട്ടണംഎല്ലാവരെയും. ആഹാരം കഴിച്ചു എല്ലാവരും ഈ സമയം കിടന്നു.ഈ സമയം ഗീതാ പ്രഭാകർ പ്രഭാകരൊന്നിച് തന്റെ നഷ്ടപ്പെട്ടുപോയ മകനെ കുറിച്ചോർക്കുന്നു.. മകൻ ചെറുപ്പത്തിൽ ഓടി വരുന്നതും വളരുന്നതും ഓർക്കുന്നു.പെട്ടെന്ന് ഗീത പ്രഭാകറിനോട് പറയുന്നു, ഞാൻ ഒരമ്മയാണ്‌ എന്റെ മകനെ കൊന്നിട്ട് ജോർജ്ജ് കുട്ടിയും കുടുംബവും സുഖായിട്ടിരിക്കുന്നു. എന്റെ മകനെ കുറിച്ച് മറക്കണം ഇനി ഓർക്കാൻ പാടില്ല എന്നൊക്കെ ആരു പറഞ്ഞാലും എനിക്കതിനു കഴിയില്ല. എത്രവല്യ കുറ്റം ചെയ്താലും അവർ ഒരുനാൾ പിടിക്കപ്പെടും. ഇവിടെ പലതും പിടിച്ചിട്ടും അതിബുദ്ധി കാണിച്ചു രക്ഷപെട്ടു. അപ്പോൾ പ്രഭാകർ :ഗീത പറഞ്ഞു വരുന്നത്,,..?
ഗീത :എന്റെ സുഹൃത്ത്‌ സേതു CBI യിൽ ഉണ്ട്. ഞാൻ ഈ വിവരം അവനോടു പറഞ്ഞപ്പോൾ അവനതു ശ്രദ്ധിക്കാമെന്നു പറഞ്ഞിട്ടുണ്ട്. സഹദേവൻ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടു.
====================

ജോർജ്ജ് കുട്ടിയുടെ വീട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കുന്നു. ഈ സമയം റാണി ജോർജ്ജ് കുട്ടിയോട്, നമ്മുക്ക് ഈ വീടും സ്ഥലവും വിറ്റ് എങ്ങോട്ടെങ്കിലും പോകാം.. എത്ര നാളാണ് കോടതിയും പോലീസ് സ്റ്റേഷനുമായി ഇങ്ങനെ പോകാൻ കഴിയുക,ഇളയമോൾ അനുമോളും ഇതേ കാര്യം തന്നെ പറയുന്നു. അച്ഛാ അമ്മ പറയുന്നത് ശരിയാണ്. എനിക്ക് സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്. എല്ലാവരും. എല്ലാവരും എന്നെ രൂക്ഷമായി നോക്കുന്നു. പലരും അതുമിതും പറഞ്ഞെന്നെ കളിയാക്കുന്നു. ഒരു നിമിഷം, (ജോർജ്ജ് കുട്ടി ഒന്നാലോചിച്ചിട്ടു പറയുന്നു ). നമ്മൾ എവിടെയും പോകുന്നില്ല ഇനി നമ്മൾ പോയാൽ തന്നെ പേടിച്ചിട്ട് പോവാണെന്നേ എല്ലാരും കരുതു. പിന്നെ നമ്മളെ എല്ലാവരും ന്യൂസിലും ടീവിയിലും കണ്ട് ഈ സ്ഥലം വാങ്ങാനും വിൽക്കാനുമാരും കൂട്ട് നിൽക്കില്ല. ഏതായാലും ഇവിടെ വരെ എത്തി. നിങ്ങൾക്ക് ഞാൻ വാക്ക് തന്നിട്ടുണ്ട്, ഞാൻ ജീവനോടെ ഇരിക്കുവോളം നിങ്ങളാരും ജയിലിൽ പോകില്ല. Deadbody കിട്ടിയിട്ടും നിങ്ങൾ അതി ഗുരുതരമായിട്ടും നമ്മൾ രക്ഷപെട്ടു.
====================
മൂത്ത മകൾ അഞ്ജു :ഇനിയും ഇവിടെ പോലീസ് വരുമോ അച്ഛാ, കേസ് ഇവിടം കൊണ്ട് തീരുമോ? കേസ് ഇവിടംകൊണ്ടൊന്നും തീരില്ല മോളെ മാറി മാറി വരുന്ന പോലീസ് അന്വേക്ഷിച്ചുകൊണ്ടേയിരിക്കും. ഇതിന്റെ പേരിൽ നിങ്ങളാരും പേടിക്കാൻ പാടില്ല. മോൾക്ക്‌ പോലീസിനെ കണ്ടാൽ പേടിയാണെന്നു പലർക്കും അറിയാം ഇനി ആര് വന്നാലും ധൈര്യത്തോടെ നേരിടേണം. ഒരുകാര്യം നമ്മൾ സന്തോഷത്തോടെ ജീവിച്ചു കാട്ടണംഎല്ലാവരെയും. ആഹാരം കഴിച്ചു എല്ലാവരും ഈ സമയം കിടന്നു.ഈ സമയം ഗീതാ പ്രഭാകർ പ്രഭാകരൊന്നിച് തന്റെ നഷ്ടപ്പെട്ടുപോയ മകനെ കുറിച്ചോർക്കുന്നു.. മകൻ ചെറുപ്പത്തിൽ ഓടി വരുന്നതും വളരുന്നതും ഓർക്കുന്നു.പെട്ടെന്ന് ഗീത പ്രഭാകറിനോട് പറയുന്നു, ഞാൻ ഒരമ്മയാണ്‌ എന്റെ മകനെ കൊന്നിട്ട് ജോർജ്ജ് കുട്ടിയും കുടുംബവും സുഖായിട്ടിരിക്കുന്നു. എന്റെ മകനെ കുറിച്ച് മറക്കണം ഇനി ഓർക്കാൻ പാടില്ല എന്നൊക്കെ ആരു പറഞ്ഞാലും എനിക്കതിനു കഴിയില്ല. എത്രവല്യ കുറ്റം ചെയ്താലും അവർ ഒരുനാൾ പിടിക്കപ്പെടും. ഇവിടെ പലതും പിടിച്ചിട്ടും അതിബുദ്ധി കാണിച്ചു രക്ഷപെട്ടു. അപ്പോൾ പ്രഭാകർ :ഗീത പറഞ്ഞു വരുന്നത്,,..?
ഗീത :എന്റെ സുഹൃത്ത്‌ സേതു CBI യിൽ ഉണ്ട്. ഞാൻ ഈ വിവരം അവനോടു പറഞ്ഞപ്പോൾ അവനതു ശ്രദ്ധിക്കാമെന്നു പറഞ്ഞിട്ടുണ്ട്. സഹദേവൻ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടു.
====================

രംഗം 3
------------
സഹദേവൻ CI ആയിട്ട് ജോയിൻ ചെയ്തു. രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ.. സേതുവിന്റെ കൂടെ സഹദേവനും ഉണ്ടാകും. ഗീത ഇനിയും കേസ് അന്വേഷിക്കാൻ കോടതിയുടെ ഉത്തരവില്ലാതെ പറ്റില്ലല്ലോ. ഒരു ചാൻസ് കൂടി എനിക്ക് കോടതിയിൽ നിന്നു വാങ്ങിക്കണം. അങ്ങനെ കേസ് അന്വേഷിക്കാൻ CBI സേതു വരുന്നു. കഴിഞ്ഞകാര്യങ്ങൾ മുഴുവനും സേതു പഠിക്കുന്നു. എന്നിട്ട് ഗീത പ്രഭാകരനോട് പറയുന്നു നമ്മുക്കു ഒരുകാര്യം ആദ്യം ചെയ്യാനുണ്ട്. പള്ളി സെമിത്തേരിയിൽ ഒരു ചെറുപ്പക്കാരന്റെ തലയോട്ടി എടുത്ത് പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട വരുന്നിന്റെ ബോഡിയും തമ്മിൽ മാറ്റം നടന്നതായാണ് തിരക്കഥാകൃത്ത് നമ്മളോട് പറഞ്ഞത് ആദ്യം അത്‌ കണ്ടുപിടിച്ചാൽ നമ്മുക്കു മുന്നോട്ട് പോകാം. അങ്ങനെ കോടതിയുടെ അനുവാദം വാങ്ങി സെമിത്തേരിയിൽ വന്ന് അത്‌ സത്യമാണെന്നു CBI സേതുവിന് മസ്നസ്സിലായി. ജോർജ്ജ് കുട്ടിക്ക് ഇതിന് സഹായിച്ച പത്രോസിനെയും സേതു ചോദ്യം ചെയ്യാനായി പോകുന്നു. പത്രോസിന്റെ വീട്ടിൽ എത്തുമ്പോൾ വല്യ ഒരാൾക്കൂട്ടം. ജോർജ്ജ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപോകുന്നു. സഹദേവനും ജോർജ്ജ് കുട്ടിയും തമ്മിൽ ഒരു നോട്ടം. ചോദ്യം ചെയ്യാൻ വന്ന CBI യ്ക്ക് പത്രോസ് മരിച്ചു കിടക്കുന്നതായിട്ടാണ് കാണാൻ സാധിച്ചത്.
----------------------------------

രംഗം 4
========
അങ്ങനെ ഒരു തെളിവ് പോയി. അടുത്ത ഫോറെൻസിക് സിനിമ ഭ്രാന്ത്‌ തലയ്ക്കു പിടിച്ച രാജനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുന്നു.. നടന്ന കാര്യം എല്ലാം രാജൻ സമ്മതിക്കുന്നു. ജോർജ്ജ് കുട്ടിക്ക് വീണ്ടും കൂടുതൽ കുരുക്ക് മുറുകുന്നു.ഇക്കയുടെ ചായക്കടയിൽ വീണ്ടുംസഹദേവൻ വരുന്നു. ഇത്‌ നാട്ടുകാർക്ക് സംശയമായി തീരുന്നു. ജോർജ്ജ് കുട്ടിക്ക് കേബിൾ tv ഓഫീസിലിരുന്നു ഏതാണ്ട് കാര്യങ്ങൾ മനസ്സിലാകുന്നു. ഇനിയും പോലീസ് ചോദ്യം ചെയ്യാൻ വിളിക്കുമെന്ന് CBI ഗീത പ്രശ്ഭാകരനോട് പറയുന്നു. ജോർജ്ജ് കുട്ടിയെ ചോദ്യം ചെയ്യാൻ വിളിക്കണം ഗീത പറഞ്ഞു. ആകുടുംബത്തെ എല്ലാവരെയും ഇനിയും ചോദ്യം ചെയ്യണം സേതു പറഞ്ഞു. നോ ഇനി വീട്ടുകാരെ ചോദ്യം ചെയ്തിട്ട് ഒരു കാര്യോം ഇല്ല. ജോർജ്ജ് കുട്ടി,വീട്ടിലെ ആരോടും ചോദിച്ചിട്ടോ പറഞ്ഞിട്ടോ ഒരു കാര്യവും ചെയ്യാറില്ല. വെറുതേ നമ്മൾ അവരെ ചോദ്യം ചെയ്തു സമയം കളയാൻ ... ജോർജ്ജ് കുട്ടിക്ക് ഇനി രക്ഷ പെടാൻ സാധിക്കില്ല. തെളിവുകൾ പോലീസ് സ്സറ്റേഷനിൽ വരുണിന്റെ ബോഡി കുഴിച്ചിട്ടിട്ട് തിരിച്ചു വരുന്നത് ജോസ് കണ്ടതിന് തെളിവ്, ചെറുപ്പക്കാരന്റെ തലയോട്ടി മാന്തി എടുത്തതിന് തെളിവുണ്ട്. ഫോറെൻസിക് ലാബ് തെളിവും കിട്ടിയ സാഹചര്യത്തിൽ ജോർജ്ജ് കുട്ടിയെ അറസ്റ്റ് ചെയ്യുന്നു. CBI സേതുവിന്റെ ചോദ്യം ചെയ്യലിൽ ജോർജ്ജ് കുട്ടിക്ക് എതിരെ എല്ലതെളിവുകളും വന്നു. ഒടുവിൽ ജോർജ്ജ് കുട്ടിക്ക് മനസ്സിലായി ഇനി വേറെ വഴിയില്ല .CBI ചോദിക്കുന്ന നടന്ന കര്യങ്ങൾ ജോർജ്ജ് കുട്ടിക്ക് പറയാം
==========================

രംഗം 5

സഹദേവന്റെ പക ചെറുതായിരുന്നില്ല. സർ ഇവനെ രണ്ടു പൊട്ടിച്ചാൽഇവനെക്കൊണ്ട് മണി മണിയായിപറയിപ്പിക്കാം ഞാൻ. സേതു :വേണ്ട സഹദേവൻ, ഇവനെല്ലാം പറഞ്ഞോളും. ഒടുവിൽ ജോർജ്ജ് കുട്ടി പറഞ്ഞു ഞാൻ പറയാം നിങ്ങൾക്ക് വേണ്ടുന്ന കഥ. പക്ഷേ എനിക്ക് ഗീതാ പ്രഭാകറിനെയും, പ്രഭാകർ സാറിനെയും നേരിട്ട് കാണണം. ഗീതയും പ്രഭാകറും വരുന്നു. ജോർജ്ജ് കുട്ടി :അവരോട്, എനിക്ക് നിങ്ങള്ക്ക് അറിയേണ്ട കാര്യങ്ങൾപറയാം, എന്റെ കൂടെ അവിടെ വരെ നിങ്ങൾ വരണം. CBI പറഞ്ഞു ഇതിവന്റെ പുതിയ നാടകം ആണ്. സഹദേവൻ വീണ്ടും പൊട്ടി തെറിക്കുന്നു. ഗീത പെട്ടെന്ന് ജോർജ്ജ് കുട്ടിയെ നോക്കിയിട്ട് ഇനി നിങ്ങൾ എന്ത് തിരക്കഥ ഉണ്ടാക്കിയാലും രക്ഷപെടില്ല. ജോർജ്ജ് കുട്ടി :അത്‌ എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് തീരുമാനിച്ചോളൂ ലാസ്റ്റ് എനിക്കൊരു അവസരം തരൂ... പ്രഭാകരൻ ഗീതയെ നോക്കി., ശരി സേതു നോക്കുന്നു, ജോർജ് കുട്ടിയുടെ കൂടെ .
=========================

രംഗം 6
======
കാറ് ഒരു വലിയ തിരക്കൊന്നും ഇല്ലാത്ത ഒരു വീടിനടുത്തു വന്നു നിന്നു. എല്ലാവരും ഗീത, പ്രഭാകർ, സേതു, മൂന്നുപേരും ജോർജ്ജ് കുട്ടിയെ നോക്കുന്നു. ദൂരെ നിന്നു ഒരാൾ ഓടിവരുന്നു. ആളിനെ തിരിച്ചറിഞ്ഞാവർ ഞെട്ടുന്നു.വരുൺ, "വരുൺ "നമ്മുടെ നഷ്ടപ്പെട്ടുപോയ മകൻ, വരുൺ തന്നെ ഏഴ് എട്ടു വയസ്സു മാത്രം പ്രായം തോന്നിക്കുന്ന പയ്യൻ ജോർജ്ജ് കുട്ടിയുടെ അടുത്തേക്ക് വന്നു. ജോർജ്ജ് കുട്ടി നെഞ്ചിലേക്കു ചേർത്തു പിടിച്ച് മുടിയിൽ തലോടി.. അമ്പരന്ന് നിന്ന ഗീതയും പ്രഭകരും ഇതെങ്ങനെ സംഭവിച്ചു? പ്രഭാകർ ഒരു step മുന്നോട്ട് വന്നു ചോദിച്ചു. ചിരിച്ചു കൊണ്ട് (ഒരുചെറു ചിരിയോടെ )വര്ഷങ്ങള്ക്കു മുന്നേ ഒരു ഫ്ലാഷ് ബാക്ക്...

വരുണിനെ കാണാനില്ല അന്വേക്ഷണം നടക്കുന്ന സമയത്ത് (വരുൺ മരണപെട്ടതിനു ശേഷം )റാണിയും അഞ്ജുവും പള്ളിയിൽ പോയപ്പോൾ, ഒരു പെൺകുട്ടി അഞ്ജുവിനെ, അഞ്ജു അഞ്ജുവിന്റെ കൂട്ടുകാരി മായ വിളിക്കുന്നു. നിന്നേ കണ്ടിട്ട് ഒരുപാട് നാളായല്ലോ അഞ്ജു. കാര്യങ്ങളൊക്കെ ഞാനറിഞ്ഞു. വരുൺ മരണപെട്ടു ല്ലേ. നിങ്ങളാണ് അത്‌ ചെയ്തതെന്ന് പറഞ്ഞ് പോലീസ് അന്വേഷിക്കുന്ന കാര്യവും tv വാർത്തകളിലൂടെ അറിഞ്ഞു.
========================

രംഗം 7
======
പെട്ടെന്ന് റാണി അഞ്ജുവിനെ വിളിച്ചു കൂട്ടികൊണ്ട് പോകുന്നു. ഒരു ദിവസം അഞ്ജു: അച്ഛാ.... എന്താ മോളെ. എനിക്ക് അച്ഛനോട് ഒരു കാര്യം പറയാനുണ്ട്. അഞ്ജു എന്തോ ജോർജ്ജ് കുട്ടിയോട് പറഞ്ഞു. ജോർജ്ജ്കുട്ടി അഞ്ജുവിനോട് :നീ ഈ കാര്യം അമ്മയോട് പറയണ്ടാ. ജോർജ്ജ്കുട്ടി ഒരു ദിവസം പത്രോസിന്റെ വീട്ടിൽ എത്തുന്നു. അവിടെ വരുമ്പോൾ മുറ്റത്ത്‌ ബാഗും തുണികളും വലിച്ചെറിഞ്ഞു കള്ളുകുടിച്ച് പത്രോസ് തന്റെ മകളെ ഇറക്കി വിടുന്നു. വലിയവായിൽ പൊട്ടികരഞ്ഞോണ്ട് മായ നിൽക്കു മ്പോൾ ജോർജ്ജ്കുട്ടി പത്രോസിനോട് :ചേട്ടാ എല്ലാത്തിനും നമ്മൾക്ക് വഴിയുണ്ടാക്കാം . ഒന്ന് ശാന്തമാകു...... ഫാ... നീ ആരാടാ ചോദിക്കാൻ? ഇവളുടെ ഗർഭം നിനക്കു താങ്ങാൻ പറ്റുവോ? ഞാൻ കഷ്ടപ്പെട്ടു പഠിക്കാൻ വിട്ട മകൾ എവിടോ കിടന്നു ഗർഭം ധരിച്ചു വന്നിരിക്കുന്നു. തനിക്കു പോകാൻ പറ്റുമോ? ജോർജ്ജ് കുട്ടിയോട് വഴക്കിടുന്ന പത്രോസ്..
========================

രംഗം 8
=======
ജോജ്ജ്കുട്ടി ഒന്നും നോക്കിയില്ല മായയെയും കൈപിടിച്ച് അവിടുന്നിറങ്ങുന്നു. ഈ സമയം മായ അഞ്ജുവിനെ പള്ളിയിൽ വെച്ചു പറഞ്ഞ കാര്യം കാണിക്കുന്നു, അഞ്ജു. വരുൺ ചതിയൻ ആണ് അവൻ എന്നെയും പറ്റിച്ചു. വേറെ കുറേ പെണ്ണുങ്ങളെയും പറ്റിച്ചു. Camp(club)പോയപ്പോൾ അവൻ എന്റെ ഫോട്ടോ എടുത്തു. അത്‌ കഴിഞ്ഞു ഞാൻ കുളിക്കുന്ന (bathroom വീഡിയോ എടുത്തു. അത്‌ കാട്ടി അവൻ ഇവിടെ വന്നിരുന്നു. എന്നെ ഇഷ്ടമാന്നെന്നും, വീഡിയോ ആരേയും കാട്ടില്ലാ,കളഞ്ഞു എന്നൊക്കെ പറഞ്ഞ്. എനിക്ക് അവന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. അത്‌ പലപ്പോഴയായിട്ടും തുടർന്നു. ഇതിനിട..യിലാണ് അവൻ നിന്റെ എടുത്തു വന്നതും. എനിക്ക് അവനെ ഇഷ്ടമായിരുന്നു. പക്ഷേ അവൻ എന്നെ ചതിക്കുവായിരുന്നു.അവന്റെ കുഞ്ഞ് വളരുന്നത് പിന്നീട് എനിക്ക് മനസിലായി. അപ്പോഴാണ് അവൻ മരണപെട്ട വിവരം അറിഞ്ഞത്. അവൻ ചതിയനാണ്. ഒരുപാട് പെൺ കുട്ടികളുടെ ജീവിതം തകർത്തിട്ടുണ്ട്
========================

രംഗം 9
=====
ഈ സമയം രാണ് അഞ്ജുവിനെ കൂട്ടികൊണ്ട് പോകുന്നു...ഈ വിവരമാണ് അഞ്ജു ജോർജ്ജ്കുട്ടിയോട് പറഞ്ഞത്. അങ്ങനെ മായയെ തേടി ജോർജ്ജ്കുട്ടി വന്നത്. മായയെ ജോർജ്ജ്കുട്ടി കൂട്ടികൊണ്ട് പോയി ഒരു വീട്ടിൽ താമസിപ്പിച്ചു ആരും കാണാതെ, ഇരു ചെവി അറിയാതെ മായ പ്രസവിച്ചു. പ്രസവത്തോട് കൂടി മായ മരണപെട്ടു. ആ കുഞ്ഞിനെ ജോർജ്ജ്കുട്ടി വളർത്തി ഇവിടെ വരെ എത്തിച്ചു. ഈ വിവരം ആരും അറിയണ്ട എന്ന് കരുതി. പക്ഷേ നിങ്ങൾ ഈ കേസ് വീണ്ടും വീണ്ടും കുത്തി പൊക്കികൊണ്ടേ ഇരുന്നു. ഒരു കാര്യം എനിക്ക് അറിയാം. സത്യം ഒരിക്കലും മൂടി വെക്കാൻ പറ്റില്ല. എന്നെങ്കിലും ഒരിക്കൽ തെളിയും എന്നെനിക്കറിയാം... എനിക്ക് എന്റെ മകളെ നശിപ്പിക്കാൻ വന്നപ്പോൾ ഒരു കൈയബ്ബദ്ധം പറ്റിയെന്നു ഞാൻ നിങ്ങളോടു പറഞ്ഞു.
========================

രംഗം 10
========
പക്ഷേ നിങ്ങൾക്ക് നിങ്ങളുടെ മകനാണ് വലുത്. അത്‌ പോലെ എനിക്ക് എന്റെ മകളും. ഇത്‌ എല്ലാം കേട്ടു തകർന്നു പോയ ഗീതയും പ്രഭാകറും :ഞങ്ങൾ ഓമനിച്ചു വളർത്തിയ മകൻ ഇത്രെയും മോശവായിട്ടാണ്, പല്ലാരുടെയും ജീവിതം തകർത്താണ് പോയ തെന്നു അറിഞ്ഞില്ല. അതേ cherupathille വരുൺ തന്നെയാണ് ഇവൻ. അതേ മുഖം, അതേ നിറം. നഷ്ടപ്പെട്ടു പോയ വരുന്നിനെ വീണ്ടും തിരിച്ചു കിട്ടിയിരിക്കുന്നു. കണ്ണുകൾ നിറഞ്ഞ ഗീതയും പ്രഭാകറും ആ മകനെ വാരിയെടുക്കുന്നു. എന്ത് പറയണം എന്ന് അറിയാതെ പകച്ചുപോയ CBI സേതുവും. ജപ്പർജ്ജ്കുട്ടി അവരോടു പറഞ്ഞ് ഇനി നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാം ..... ഒരു നിമിഷം നിശബ്‍ദമായി എല്ലാരും..... ഗീത മുന്നോട്ട് വന്നിട്ട്.. ഇല്ല ജോർജ്ജ്കുട്ടി, നിങ്ങൾ നല്ല മനസ്സുള്ളവനാണ്. ഏതൊരു അച്ഛനും ചെയുന്നതല്ല അതിലും അപ്പുറമാണ് നിങ്ങൾ ചെയ്തത്. തെറ്റുകാർ ഞങ്ങളാണ്. നിങ്ങളാണ് സത്യം...,ഞങ്ങൾ നോക്കിയതിന്റെ പ്രതിഫലം ആണ് വരുൺ.....
ജോർജ്ജ്കുട്ടി വലിയ മനുഷ്യനാണ്.ജയിക്കേണ്ടത് നിങ്ങളാണ്...
നിങ്ങൾ മാത്രം...
ഗീതാ പ്രഭാകർ CBI സേതുവിനോട്....
സേതു.. ഈകേസ് ഇവിടെ വെച്ചു അവസാനിച്ചു. എനിക്ക് എന്റെ മകനെ തിരിച്ചു കിട്ടിയിരുക്കുന്നു. ആ മകനെയും ചേർത്ത് ഗീതയും പ്രഭാകറും അമേരിക്കയിലേക്ക്....
ജോർജ്ജ്കുട്ടിയും കുടുംബവും സന്തോഷത്തോടെ രാജാക്കാടും ജീവിക്കുന്നു.✍️

തിരക്കഥ.. മാജേഷ് എബ്രഹാം.
ലിവർപൂൾ,
U K.
************************************

07/04/2021

“അന്ന കഥാകാരി ദൃശ്യം-3 വിജയി.”

അന്ന കഥകൾ, നി നീ, ചുക്കുകാപ്പി പറഞ്ഞത് എന്നീ പുസ്തകങ്ങളുടെ രചയിതാവായ അന്നാ ബെന്നി എന്ന വീട്ടമ്മക്കാണ് യു കെ യിലെ “ബി ക്രിയേറ്റിവ്” കൂട്ടായ്മ സംഘടിപ്പിച്ച “ദൃശ്യം മൂന്ന് നിങ്ങളുടെ ഭാവനയിൽ” എന്ന കഥാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത്.

ഒന്നാം സമ്മാനമായ Rs.10000 സ്പോൺസർ ചെയ്യുന്നത് സ്റ്റോക് ഓൺ ട്രെന്റിലെ “ടോട്ടൽ കെയർ യുണൈറ്റഡ്” എന്ന നേഴ്‌സിങ് ഏജൻസിയാണ്. (താങ്ക്സ് ടോട്ടൽ കെയർ).

കൂത്താട്ടുകുളംകാരിയായ അന്നാ ബെന്നി വളർന്ന് വരുന്ന ഒരു കഥാകാരിയാണ്. ഈ കഥാകാരിക്ക് ബി ക്രിയേറ്റിവ് ടീമിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

മത്സരത്തിന് അയച്ചുകിട്ടിയ പതിനേഴ് കഥകളിൽ നിന്നും നിബന്ധനകൾ പാലിച്ച കഥകൾ വിധി നിർണ്ണയം നടത്തിയത് ജെപി എന്ന് പരക്കെ അറിയപ്പെടുന്ന ശ്രീ.ജോജി പോളാണ് .അദ്ദേഹത്തിനും ഈയവസരത്തിൽ ബി ക്രിയേറ്റിവിന്റെ കൃതജ്ഞത അറിയിച്ചുകൊള്ളുന്നു

യുകെയിലെ ഓൺലൈൻ ചെറുകഥാകൃത്തുക്കൾക്കിടയിൽ ഉയർന്നുവരുന്ന ഒരു സാഹിത്യാന്വേഷി കൂടിയാണ് ജെപി. നിരവധി ചെറുകഥകൾക്ക് പുറമേ, നാടക രചനയ്ക്കും സംവിധാനത്തിനും ഒപ്പം അഭിനയത്തിനും സമയം കണ്ടെത്തുന്ന ഒരാളാണ്.

12 ചെറുകഥകളടങ്ങിയ 'മാൻഷനിലെ യക്ഷികൾ' എന്നൊരു പുസ്തകം ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു.

ഗ്രേറ്റർ ലണ്ടനിലെ ഹെമൽ ഹെംസ്റ്റഡിൽ താമസിക്കുന്നു. ആർക്കിടെക്ചറൽ ഡിസൈനറാണ്. സ്വദേശം തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കഥകൾ ഈ പേജിൽ ഇടവിട്ട് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കഥകൾ അയച്ച എല്ലാവര്ക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ നേരുന്നു.
******************************
ഒന്നാം സ്ഥാനം ലഭിച്ച കഥ.

******************************

“ഇല്ല തോമസ്.. ഈ കളി നിർത്താറായില്ല, ലെറ്റ്‌ ഹിം വാച്ച് അസ്, നമുക്കും ഒപ്പം കൂടാം" കയ്യിലിരുന്ന പേപ്പർ ചുരുട്ടിയെറിഞ്ഞ് ഗീതാപ്രഭാകർ വണ്ടിയിലേക്ക് നടന്നു.

"നീ ഇതെന്തു ഭാവിച്ചാ ഗീതാ, നമ്മൾക്കയാളെ ജയിക്കാനാവില്ല, പലവട്ടം തെളിഞ്ഞതല്ലേ അത്." ഈറനണിഞ്ഞ ശരീരത്തോടെ പ്രഭാകർ പുഴയിൽ നിന്നും അവരുടെ ഇടയിലേക്ക് കയറിവന്നു, ഗീത വിറയ്ക്കുന്ന കണ്ണുകളോടെ പ്രഭാകറിനെ നോക്കി.

"അതൊക്കെ നിങ്ങളുടെ ഇഷ്ടം, പക്ഷേ സിസ്റ്റത്തിന്റെ ഭാഗത്തുനിന്നുo ഇനി വലിയൊരു സപ്പോർട്ട് നിങ്ങൾ പ്രതീക്ഷിക്കേണ്ട, ബട്ട്‌ ആസ് എ ഫ്രണ്ട് ഐ വിൽ.." ഐജി തോമസ് ബാസ്റ്റിൻ അവരോട് യാത്ര പറഞ്ഞ് തിരിച്ചുനടന്നു.

"തോമസ്... ഒരു മിനിറ്റ്.." ഗീത തോമസിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നുചെന്നു. "ഇത്രയ്ക്ക് കഴിവുണ്ടായിട്ടും, എല്ലാ തെളിവുകളും സ്വയം ഉണ്ടാക്കിയിട്ടും എന്തിനായിരിക്കും ജോർജുകുട്ടി ഒരു വക്കീലിനെ ഏർപ്പാടാക്കിയത്, അതും രേണുകയെപ്പോലെ തുടക്കക്കാരിയെ...."

"അത് ഗീതാ, അതും ആ കളിയുടെ ഭാഗമാണ്, ഷി വാസ് എ മീഡിയം ഒൺലി.. അയാൾ സ്വയം വാദിക്കുകയാണ് ചെയ്തത്, പക്ഷേ കോടതിക്ക്‌ അങ്ങനെ തോന്നാതിരിക്കാൻ ഹി യൂസ്ഡ് ഹേർ.."

"ഉം..." കൈകൾ മടക്കിക്കെട്ടി ഗീത ഐജി തോമസ് ബാസ്റ്റിനെ കുറെനേരം നോക്കിനിന്നു, പിന്നെ കാറിലേക്ക് കയറി.

***************************

ജോസ് കാറിൽ നിന്നിറങ്ങി, അയാൾക്കൊപ്പം മേരിയും ഉണ്ടായിരുന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന ജോർജുകുട്ടി ജോസിന് നേരെ ഒരു കവർ നീട്ടി.. "പത്തുലക്ഷമാണ് നമ്മുടെ കരാർ, അതിൽ അഞ്ച് പോലീസുകാർ നിനക്കു തന്നു, ബാക്കി അഞ്ച് ഇതിലുണ്ട്.. നിങ്ങള് പൊക്കോ, ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.."

ജോസ് പണവുമായി മേരിക്കൊപ്പം പുറത്തിറങ്ങി, "അപ്പോൾ ഇതെല്ലാം....." മേരി പറഞ്ഞുവന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ജോസ് അവളുടെ കൈപിടിച്ചു വലിച്ചു നടന്നു..

ഇതെല്ലാം കണ്ടുനിന്ന സുലൈമാനിക്ക നരച്ച നെഞ്ചിൽതടവി വിളിച്ചുചോദിച്ചു "ജോസേ ഇപ്പെന്തായി, ഞാനപ്പ്ളേ പറഞ്ഞില്ലേ ജോർജൂട്ടിയെ ചെന്നുകണ്ടാൽ എല്ലാം ശരിയാകൂന്ന്..."

*************************

ഗീതാപ്രഭാകർ കോടതിയിൽ നിന്നും സിഐ ഫിലിപ്പ് വിളിച്ചുപറഞ്ഞ കാര്യങ്ങൾ ഒന്നുകൂടെ മനസ്സിൽ കണ്ടു. DNA റിപ്പോർട്ട് പ്രകാരം മൃതദേഹം വരുണിന്റെയല്ല എന്നറിഞ്ഞപ്പോൾ ഞെട്ടിയ ജഡ്ജിയുടെ മുഖം, അത് കേട്ടപ്പോൾ വിറങ്ങലിച്ചുനിന്ന അഡ്വക്കേറ്റ് രേണുകയും അഡ്വക്കേറ്റ് ജനാർദ്ദനനും, എല്ലാംശാന്തതയോടെ കണ്ടുനിന്ന ജോർജുകുട്ടി..
കോടതിമുറിയിൽ ആ വാർത്ത ഏറ്റവും അവിശ്വസനീയതയോടെ കേട്ടത് രേണുകയാണ്, രേണുകയും അപ്പോൾ അയാളുടെ കയ്യിലെ ഒരു കളിപ്പാട്ടം മാത്രമാണ്. അയാൾക്കല്ലാതെ മറ്റൊരാൾക്കും ഇതൊന്നും നേരത്തെ അറിയാമായിരുന്നില്ല.

കോടതിയിൽനിന്നും ഗീത അഡ്വക്കേറ്റ് രേണുകയുടെ അഡ്രസ്സ് സംഘടിപ്പിച്ച് പഴയൊരു വീടിനു മുന്നിലെത്തി, മൂന്നാലു തവണ കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറക്കപ്പെട്ടു, രേണുകയായിരുന്നു വാതിൽ തുറന്നത്.

"മാഡം കയറിവരൂ, മാഡം വരുമെന്ന് ജോർജച്ചായൻ പറഞ്ഞിരുന്നു." രേണുക ഗീതയെ അകത്തേക്ക് വിളിച്ചു.

രേണുക ചായയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോൾ ഗീത ചുറ്റുംനോക്കി, ഇനിയും പണികൾ ബാക്കിയുള്ള ചെറിയൊരു വീട്, മുറികളിലൊന്നിൽ രേണുകയുടെ ഗൗണുകൾ തൂങ്ങിക്കിടക്കുന്നു, ഹാളിന്റെ മൂലയിൽ അവൾക്ക് കിട്ടിയ മെഡലുകളും.

രേണുക തിരിച്ചുവന്നപ്പോൾ ഗീത ആ മെഡലുകൾ തിരിച്ചും മറിച്ചും നോക്കുകയായിരുന്നു, രേണുക ചായ മേശമേൽ വെച്ചു, "എനിക്കൊരു വോളിബോൾ പ്ലെയർ ആകാനായിരുന്നു മാഡം ആഗ്രഹം, ഇതെല്ലാം അതിന് കിട്ടിയതാ."

"എന്നിട്ടെന്താ ആ വഴിക്ക് പോകാഞ്ഞത് " ഗീത ചൂട് ചായ ഊതിക്കുടിച്ചു.

"കുറെനാൾ ആ വഴിക്ക് നടന്നു, പിന്നെ അതുകൊണ്ട് ജീവിക്കാനൊക്കില്ല എന്നു മനസ്സിലായപ്പോൾ പല ജോലികളും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ജോർജച്ചായൻ എന്നെത്തേടി വന്നു, വക്കീലാകാൻ എല്ലാ സഹായവും ചെയ്തുതരാമെന്ന് പറഞ്ഞു, ഞാനത് സമ്മതിച്ചു. അച്ചായൻ എന്നെ പഠിപ്പിച്ച് വക്കീലാക്കി. പിന്നെയെല്ലാം, എന്റെ കല്യാണം ഉൾപ്പെടെ അച്ചായൻ മുൻകൈയെടുത്താണ് നടത്തിയത്.."

"രേണുകക്ക്‌ വേറെ ആരൊക്കെയാ ഉള്ളത്." കാലിയായ ചായഗ്ലാസ് ഗീത നിലത്തുവെച്ചു .

"അപ്പനുണ്ട്, അപ്പൻ പള്ളിയിലെ പണ്ടുതൊട്ടെയുള്ള കുഴിവെട്ടുകാരനാണ്, എന്നാലിപ്പോൾ വയ്യാതെ കിടപ്പിലാണ്, അമ്മ കുറച്ചു നേരത്തെ പുറത്തേക്ക് പോയി. എന്റെ ഇന്റർകാസ്റ്റ് മാര്യേജാണ് മാഡം, അവിടെ വീട്ടിൽ അത്ര രസത്തിലല്ല... പേരുമാറ്റിയിട്ടും കുറിതൊട്ട് നടന്നിട്ടും അവരെന്നെ ഉൾക്കൊണ്ടില്ല. അപ്പനെ നോക്കാനെന്ന പേരും പറഞ്ഞ് കുറച്ചുനാളായി ഞാൻ ഇവിടെത്തന്നെയാ, ഹസ്ബൻഡ് ഇടക്ക് വരും.."

"ജോർജുകുട്ടി ഇപ്പോളും ഇവിടെ വരാറുണ്ടോ??."

"അപ്പനെ കാണാൻ ഇടയ്ക്ക് വരാറുണ്ട്, കഴിഞ്ഞ മാസം ചേച്ചിയേം പിള്ളേരേം കൂട്ടിയാ വന്നത്. അവരു വന്നപ്പോൾ അപ്പൻ പുറത്തുകിടക്കുന്നതുകണ്ട് കുറച്ചുപണം തന്നു, മുറിയൊക്കെ ശരിയാക്കി അപ്പനെ അകത്തുകിടത്താൻ അതുകാരണം സാധിച്ചു.."

"മാഡം ഒരു മിനിറ്റ്.." അപ്പുറത്തെ മുറിയിൽ നിന്നും ഞെരക്കം കേട്ടതും രേണുക എഴുന്നേറ്റു നടന്നു, ഗീതയും പിന്നാലെക്കൂടി.

കട്ടിലിൽ ചുരുണ്ടുകിടന്ന മെല്ലിച്ച മനുഷ്യന്റെ അടുത്തേയ്ക്ക് ഗീത മെല്ലെ നടന്നു, പതിയെ ചോദിച്ചു.
"എന്താ തന്റെ പേര്?"

"പത്രോസ്.." രേണുകയാണ് പുറകിൽ നിന്നും പറഞ്ഞത്..

ഒരു നിമിഷം ഗീത തരിച്ചുനിന്നു, കണ്ണുകൾ വിടർന്നുവിറങ്ങലിച്ചു, "പത്രോസ്...കുഴി വെട്ടുകാരൻ പത്രോസ്...." വീണ്ടും വീണ്ടും അതുതന്നെ ഉരുവിട്ട് തളർന്ന ശരീരത്തോടെ ഗീത ആ വീടിന്റെ പടിയിറങ്ങി.

******************************

ഗീത ഐജിയുടെ ഓഫീസിലേത്തുമ്പോൾ, അയാൾ എന്തൊക്കെയോ പേപ്പറിൽ കുത്തിക്കുറിക്കുന്ന തിരക്കിലായിരുന്നു, കസേര വലിച്ചിട്ട് ഗീത അതിലിരുന്നു.

"തോമസ്, ഐ ഹാവ് ആൻ ഇൻഡ്യൂഷൻ.."

"യാ ടെൽ മി." തോമസ് പേനയും പേപ്പറും മാറ്റിവച്ച് കസേരയിൽ അമർന്നിരുന്നു.

"നമ്മൾ പോലീസ് സ്റ്റേഷന്റെ തറകുഴിച്ച ദിവസം ജോർജുകുട്ടി ഓഫീസിൽ ഉണ്ടായിരുന്നില്ല, അയാൾ അപ്പോൾ കുട്ടികളുടെ കൂടെ പാമ്പുംകോണിയും കളിക്കുകയായിരുന്നെന്ന് സരിതയും സാബുവും പറഞ്ഞു. എന്നും കൃത്യമായി ഓഫീസിൽ വരുന്ന അയാൾ അന്ന്‌ മാത്രം വന്നില്ല, പോലീസ് സ്റ്റേഷൻ കുഴിക്കുമെന്നും, വരുണിന്റെ അസ്ഥികൂടം കണ്ടെത്തുമെന്നും അയാൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു... നമ്മൾ പോലീസ് സ്റ്റേഷൻ കുഴിക്കുകയല്ല അയാൾ നമ്മളെക്കൊണ്ട് കുഴിപ്പിക്കുകയായിരുന്നു തോമസ്, എന്നിട്ട് ഇതെല്ലാം തന്റെ വീട്ടിലിരുന്നുകൊണ്ട് അയാൾ കണ്ടാസ്വദിച്ചു... ലക്ഷ്യത്തിലേക്ക് കയറിക്കയറി ജയിക്കാറാകുമ്പോൾ ഒറ്റയടിക്ക് വിഴുങ്ങി പടുകുഴിയിലേക്ക് തള്ളിവിടുന്ന പാമ്പിനെപ്പോലെ അയാൾ നമ്മളെ വിഴുങ്ങി, ഹി സ്വാളോവഡ് അസ് ലൈക്‌ എ സ്നേക്ക്.."

"ഐ നോ ഗീത, ബട്ട്‌ ഹൗ... പക്ഷേ നമ്മൾ കൂടുതൽ കുരുക്കാൻ ശ്രമിക്കുന്തോറും അയാൾ കൂടുതൽ സ്വതന്ത്രനാവുകയാണ് ചെയ്യുന്നത്, ഡാമിറ്റ്...." ഐജി തോമസ് ബാസ്റ്റിൻ കൈകൾ ചുരുട്ടി മേശമേൽ ശക്തിയിൽ ഇടിച്ചു

"തോമസ്.. നമ്മൾ ഒരു കാര്യംകൂടി വിട്ടുപോയി, ജോസിനെ അറിയില്ലെന്ന് ജോർജ് പറഞ്ഞതും നുണയാണ്, ഹി വാസ് ലയിങ്.... എല്ലാ പത്രങ്ങളും ചാനലുകളും അരിച്ചുപെറുക്കുന്ന അയാൾ സ്വന്തംനാട്ടിൽ ഇത്രയും വലിയ ഒരു കൊലപാതകം നടന്നിട്ട് അറിഞ്ഞില്ലെന്നോ, നോ വേ... ജോസ് ഈസ്‌ നോട്ട് ആൻ ഐ വിറ്റ്നസ്സ് .."

ചെറുതായി ചുമച്ചുകൊണ്ട് തോമസ് ടേബിളിൽ കൈകുത്തി മുന്നിലേക്ക് ആഞ്ഞിരുന്നു, "വരുണിന്റെ ബോഡി റിമെയിൻസ് അയാൾ മാറ്റിയെന്നുറപ്പാണ്. അയാളത് എങ്ങനെമാറ്റി, എവിടെവച്ച് മാറ്റി, മാറ്റിവെച്ച അസ്ഥിക്കൂടം ആരുടെയാണ്, ഈ വഴിക്കാണ് എനിക്ക് അന്വേഷിക്കാൻ തോന്നുന്നത്... ഒന്നുകിൽ നമ്മളിൽ ആരെങ്കിലും അയാളെ രഹസ്യമായി സഹായിക്കുന്നുണ്ടാകാം, അല്ലെങ്കിൽ ലാബിൽ എത്തുന്നതിനു മുമ്പുള്ള വഴിയിലെവിടെയോ വച്ച് അയാളത് എക്സ്ചേഞ്ചു ചെയ്തു."

"ഓക്കെ തോമസ്, നിങ്ങളാ വഴിക്ക് അന്വേഷിക്കൂ, എല്ലാവരെയും പറ്റിച്ചു കൊണ്ടുള്ള അവന്റെ ചിരിയുണ്ടല്ലോ അത് എന്നന്നേക്കുമായി മായുന്നത് എനിക്ക് കാണണം, അതുവരെ ഞാൻ തോറ്റുകൊടുക്കില്ല, ഇറ്റ്സ് ടൈം ടു എൻഡ് ദിസ്‌." കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ഗീത പുറത്തേക്കിറങ്ങാൻ തുടങ്ങി.

"ഗീതാ.... സൂക്ഷിക്കണം ഇനി ഹൈക്കോടതിയാണ്.." തോമസ് ബാസ്റ്റിൻ വാതിൽപ്പടിവരെ ഗീതക്കൊപ്പം നടന്നു.

********************************

ഉച്ചയായി, ഊണു കഴിക്കാൻ വേണ്ടി വീട്ടിലേക്ക് പോകാൻ ജോർജുകുട്ടി തിയേറ്ററിൽ നിന്നിറങ്ങി. കാറ് അൺലോക്ക് ചെയ്തപ്പോൾ അതിൽ അഞ്ജുവിന്റെ ബാഗിരിക്കുന്നു, അയാൾ ആ ബാഗെടുത്ത് പുറകിലെ സീറ്റിലേക്ക് വച്ചു.
പോകുന്നവഴി സുലൈമാനിയുടെ ചായക്കടയുടെ മുന്നിൽ വണ്ടി നിർത്തി, ഡിക്കി തുറന്ന് രണ്ട് കായക്കുല ഇറക്കിവച്ചു.

"ഇക്കാ തൂക്കിനോക്കി പൈസ തന്നേ" ജോർജുകുട്ടി സുലൈമാനിക്കയുടെ നേരെ കൈ നീട്ടി..

"ഇതെന്താ ജോർജുകുട്ടി പതിവില്ലാതെ, സാധാരണ പയ്യന്റെ കണക്കിലല്ലേ എഴുതാറ്."

സുലൈമാൻ കായക്കുല തൂക്കി, "ഇന്നാ 231 രൂപയ്ക്കുള്ളതുണ്ട്".

ജോർജ്കുട്ടി പൈസ എണ്ണിനോക്കി, പിന്നെ വണ്ടിയിലേക്ക് കയറി, അൽപദൂരം കഴിഞ്ഞപ്പോൾ പോലീസ് ജീപ്പ് ഹോണടിച്ചു കൊണ്ട് ജോർജുകുട്ടിയുടെ പിന്നാലെയെത്തി, പിന്നെ അയാളുടെ കാറിനെ ഓവർടേക്ക് ചെയ്തുനിർത്തി.

"വണ്ടിയൊന്ന് പരിശോധിക്കണം.." സിഐ ഫിലിപ്പ് തൊപ്പി നേരെയാക്കി ജീപ്പിൽ നിന്നിറങ്ങി, ഒപ്പം കുറച്ചു പോലീസുകാരും.

"എന്താടാ ബാഗില്.." കാറിന്റെ വാതിൽ തുറന്ന് ഫിലിപ്പ് ഉള്ളിലേക്ക് കൈനീട്ടി.

"അത് മോളുടെ ബാഗാ സാർ, അവൾ രാവിലെ മറന്നു വച്ചതാ, ഞാനെടുത്തു തരാം.." ജോർജുകുട്ടി ആ ബാഗെടുത്ത് തന്റെ മടിയിലേക്ക് വച്ചു, പിന്നെ പുറത്തേക്കിറങ്ങി സിഐ ഫിലിപ്പിന് നേരെ ബാഗ് നീട്ടി..

കുറച്ചകലെയായി പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും, ഗീതാ പ്രഭാകർ ഇറങ്ങിവന്ന് ജോർജുകുട്ടിയുടെ കണ്ണുകളിലേയ്ക്ക് നോക്കി "നീയെന്ത് കരുതിയെടാ, എനിക്ക് കളിക്കാൻ അറിയില്ലെന്നോ.

ഒന്നും മിണ്ടാതെ നിസ്സംഗമായ കണ്ണുകളോടെ ജോർജുകുട്ടി ഗീതയെ നോക്കി.

"നിന്റെ മനസ്സെനിക്ക് വായിക്കാം ജോർജേ... യെസ്, ഇത് ചതിയാണ്, ഐജി ഗീതാ പ്രഭാകറിന്, പക്ഷേ വരുണിന്റെ അമ്മക്കിത് കടമ മാത്രമാണ്... ഇതെന്റെ മകൻ ഉപയോഗിച്ച വസ്ത്രങ്ങളാ, നിനക്കുവേണ്ടിയാ ഞാനിത് കഴുകാതെ മാറ്റിവെച്ചത്. നിന്നെ ഞാൻ പൂട്ടും ജോർജേ, ഊരാൻ പറ്റാത്ത വിധം പൂട്ടും ..."

വരുൺ കേസ് പുതിയ വഴിത്തിരിവിലേക്ക്, കൊല്ലപ്പെട്ട വരുണിന്റെതെന്ന് കരുതുന്ന വസ്ത്രങ്ങൾ ജോർജുകുട്ടിയുടെ കാറിൽ നിന്നും കണ്ടെടുത്തു. ചാനലുകളിൽ ഫ്ലാഷ് ന്യൂസ് മിന്നിമറഞ്ഞു..

**********-***************

ജോർജുകുട്ടിയുടെ കാർ വീട്ടിലേക്ക് വരുന്ന വേണ്ടതും റാണി ഓടിക്കിതച്ച് ഉമ്മറത്തേക്ക് വന്നു "ജോർജുകുട്ടി.. നമ്മളെന്താ ഇനി ചെയ്യ.."

"നമ്മളൊന്നും ചെയ്യണ്ട റാണി, അവർ ചെയ്യട്ടേ.. ആദ്യം അവർ വസ്ത്രങ്ങൾ ഫോറൻസിക്കിലേക്കയക്കും, റിസൾട്ട് വന്നിട്ടേ വിളിപ്പിക്കുകയുള്ളൂ, അപ്പൊ നോക്കാം.." ഷർട്ടിന്റെ കുടുക്കുകൾ ഊരിക്കൊണ്ട് ജോർജുകുട്ടി അകത്തേക്ക് കടന്നു.

"എന്നാലും ആ ഡ്രസ്സുകൾ വരുണിന്റെ തന്നെയാണോ.." റാണി ജോർജുകുട്ടിയുടെ പുറകിൽ വന്നുനിന്നു.

"റാണി...ഇനി ആ കാര്യത്തിൽ ചോദ്യങ്ങൾ വേണ്ട, നീ കഴിക്കാനെടുക്ക്, വല്ലാത്ത വിശപ്പ്.." ആ മുറിയിലെ വലിയ കണ്ണാടിയിൽ രണ്ടു മുഖങ്ങൾ തെളിഞ്ഞു, ജോർജ്കുട്ടിയുടെ മുഖം ശാന്തമായിരുന്നു, റാണിയുടെ മുഖത്ത് സംഭ്രമം നിറഞ്ഞിരുന്നു.

"ജോർജുകുട്ടി.. എങ്കി എന്റെ സമാധാനത്തിന് ഫോണിലെ സിസിടിവി ഒന്നു നോക്കാമോ, പോലീസ് സ്റ്റേഷന്റെ വശത്തുള്ളത്.. അവരെന്താ ചെയ്യുന്നതെന്ന് നമുക്കറിയാമല്ലോ."

"ഞാനത് ഫോണിൽ നിന്നും കളഞ്ഞു, ഇനി നമുക്ക് സിസിടിവി ആവശ്യമില്ല റാണി. ഫോൺ മേശയിൽ വെച്ചുകൊണ്ട് ജോർജുകുട്ടി ഡൈനിംഗ് ഹാളിലേക്ക് നടന്നു..

***********************

കോടതിക്ക് മുമ്പിൽ ജോർജുകുട്ടി കൈകൂപ്പി നിന്നു ..

"എന്താ ജോർജുകുട്ടി വക്കീൽ വന്നില്ലേ.." ജഡ്ജി ചോദ്യഭാവത്തിൽ ജോർജുകുട്ടിയെ നോക്കി..

"ഇല്ല സാർ.. ഞാൻ തന്നെയാണ് വാദിക്കുന്നത്, ഒപ്പിട്ടു കൊടുത്തിരുന്നു. എനിക്ക് കോടതിയിൽ വിശ്വാസമുണ്ട്..."

"മിസ്റ്റർ ജോർജ്, നിങ്ങളുടെ വാഹനത്തിൽ നിന്നും കണ്ടെത്തിയ വസ്ത്രങ്ങൾ വരുണിന്റെയാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.. വസ്ത്രത്തിൽ കണ്ട ചെളിയും നിങ്ങളുടെ വീട്ടിൽ നിന്നെടുത്ത മണ്ണിന്റെ സാമ്പിളും ഒന്നുതന്നെയാണെന്നും തെളിഞ്ഞുകഴിഞ്ഞു. ഇനിയും നിങ്ങൾക്ക് കോടതിയെ കബളിപ്പിക്കാനാവില്ല." അഡ്വക്കേറ്റ് ജനാർദ്ധനൻ സ്വതസിദ്ധമായ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു.

"ഞാനെന്ത് പറയാനാണ് സാർ എല്ലാം നിങ്ങൾ തന്നെ പറഞ്ഞു കഴിഞ്ഞില്ലേ.." വലതു കൈ നെഞ്ചിൽ അമർത്തി ജോർജുകുട്ടി ജഡ്ജിയെത്തന്നെ നോക്കി നിന്നു.

"വരുണിനെ കൊന്നത് അപ്പോ നിങ്ങൾ തന്നെയാണെന്ന് സമ്മതിക്കുന്നോ.."

"സമ്മതിക്കാം.. പക്ഷേ അതിനുമുമ്പ് എനിക്കെതിരെയുള്ള തെളിവുകൾ കാണാൻ എന്നെ ദയവായി അനുവദിക്കണം.." ജോർജ്കുട്ടി ജഡ്ജിക്ക് നേരെ വീണ്ടും കൈകൂപ്പി.

ജോർജ്കുട്ടിയുടെ കാറിൽ നിന്നും കണ്ടെടുത്ത വരുണിന്റെ ജീൻസും ടീഷർട്ടും ബെൽറ്റും പേഴ്സുമെല്ലാം ആ കോടതിയിലെ മേശയിൽ നിരത്തപ്പെട്ടു. ജോർജ്കുട്ടി വരുണിന്റെ കോളറില്ലാത്ത ഫുൾ സ്ലീവ് ടീഷർട്ട് കൈകളിലെടുത്ത് വിടർത്തി, ചെളിയെല്ലാം ഒട്ടിപ്പിടിച്ചും പിന്നിയുമിരുന്ന ടീഷർട്ടിന്റെ ഓട്ടയിലൂടെ അയാളപ്പോൾ ഗീതയുടെ മുഖം കണ്ടു, മറ്റാർക്കും മനസ്സിലാകാത്ത,ജോർജ്കുട്ടിക്ക് മാത്രം മനസ്സിലാകുന്ന ഗൂഢമായ ചിരിയോടെ ഗീതാപ്രഭാകർ അയാളെത്തന്നെ നോക്കിയിരുന്നു.

അതിനൊപ്പം ഉണ്ടായിരുന്നത് വരുണിന്റെ ബ്ലൂ കളർ ജീൻസ് ആയിരുന്നു, പക്ഷേ ഇതതല്ല.. വിറയ്ക്കുന്ന കൈകളോടെ ജോർജുകുട്ടി വരുണിന്റെ പേഴ്‌സ് തുറന്നു, അതിനകത്ത് പതിനയ്യായിരത്തോളം രൂപയും, എടിഎമ്മിൽ നിന്നും പണമെടുത്ത ബില്ലും, ഏതാനും നാണയങ്ങളും ഉണ്ടായിരുന്നു, ജോർജുകുട്ടി അതെല്ലാം പുറത്തേക്കെടുത്തു വെച്ചു.

"എനിക്കൊന്നും പറയാനില്ല സാർ, എല്ലാം ഈ ഒറ്റരൂപ പറയും. ഒന്നുമില്ലായ്മയിൽ നിന്നു തുടങ്ങിയതാണ് ഞാൻ, എല്ലാമൊന്ന് പച്ചപിടിച്ച് വരുന്നതേയുള്ളൂ, ഇനിയും എന്നെ ബുദ്ധിമുട്ടിക്കരുത്, അപേക്ഷയാണ്.."

ജോർജ്കുട്ടി നീട്ടിയ നാണയത്തിലേക്ക് ജഡ്ജി സൂക്ഷിച്ചുനോക്കി, അതിൽ 2016 എന്ന് അച്ചടിച്ചിരുന്നു... "വാദി ഭാഗത്തിന് ഇനിയെന്തെങ്കിലും പറയാനുണ്ടോ...."

"നോ... നെവർ.... ഇറ്റ്സ് നോട്ട് പോസ്സിബിൾ..." ഗീത പ്രഭാകറിന്റെ ചുണ്ടുകൾ വിറച്ചു, കണ്ണുകൾ പുറത്തേക്കു തുറിച്ചു, ചുറ്റുപാടും നിശബ്ദത പരന്നു, തോമസ് ബാസ്റ്റിനും ഗീതാപ്രഭാകറും പരസ്പരം നോക്കി, പിന്നെ കോടതിവിധിക്ക് കാത്തുനിൽക്കാതെ വേഗത്തിൽ എഴുന്നേറ്റ് പുറത്തേക്കിറങ്ങി....

*************************

സുലൈമാനിക്കയുടെ ചായക്കടയ്ക്ക് മുന്നിൽ മഹീന്ദ്ര ഥാർ പൊടിപറത്തി നിന്നു, അതിൽനിന്നും ജോർജുകുട്ടി തല വെളിയിലിലേക്കിട്ടു.
"ഇക്കാ രണ്ടുകുല കായകൂടിയുണ്ട് വിഷമടിക്കാത്ത നാടൻ, വൈകീട്ട് കൊണ്ടുവരാം" സുലൈമാനിക്കയെ നോക്കി കണ്ണിറുക്കി ദീർഘമായി ശ്വസിച്ചുകൊണ്ട് ജോർജ്കുട്ടി കണ്ണുകളടച്ചു, പിന്നെ പതിയെ കണ്ണുകൾ തുറന്ന് പേനയും പേപ്പറും കയ്യിലെടുത്തു, പുതിയൊരു കഥയെഴുതാൻ.

അതേ...
കഥ ഇനിയും തീർന്നിട്ടില്ല..
കുറ്റവും കുറ്റബോധവും, ശരിയും തെറ്റും അയാളെ ഇനിയും പിൻതുടർന്നുകൊണ്ടേയിരിക്കും.. അയാൾക്ക് ഇനിയും അതിനെയെല്ലാം നേരിട്ടേ പറ്റൂ, അതിജീവിച്ചേ പറ്റൂ, ജയിച്ചേ പറ്റൂ.
കാരണം അയാൾ ഒരു ക്ലാസിക് ക്രിമിനൽ മാത്രമല്ല, ക്ലാസിക് കുടുംബനാഥൻ കൂടിയാണ്..

*******************

ചെറിയൊരു സ്റ്റേജിൽ ഒരു സിനിമയുടെ നൂറാം ദിവസത്തെ ആഘോഷങ്ങൾ നടക്കുന്നു. സ്റ്റേജിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നുകൊണ്ട് അവതാരകയായ പെൺകുട്ടി എല്ലാവരെയും സ്വാഗതം ചെയ്തു "ഇനി ഈ സിനിമയുടെ രചയിതാവും നിർമ്മാതാവുമായ ജോർജച്ചായനെ വേദിയിലേക്ക് ക്ഷണിക്കുന്നു."

സദസ്സിലെങ്ങും കരഘോഷം മുഴങ്ങി, എല്ലാവരെയും താണുവണങ്ങി കൊണ്ട് ജോർജുകുട്ടി എഴുന്നേറ്റ് സ്റ്റേജിലേക്ക് കയറി മൈക്ക് കയ്യിലെടുത്തു. "എന്റെയീ കൊച്ചു സിനിമയുടെ വിജയത്തിന് നിങ്ങൾ ഓരോരുത്തരോടുമാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്.. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരോടും ഞാൻ ഒറ്റവാക്കിൽ നന്ദി പറയുന്നു, എല്ലാവർക്കും ഒരുപാട് നന്ദി... സ്നേഹം.."

കേക്ക് മുറി കഴിഞ്ഞു, ഫോട്ടോ സെഷന് വേണ്ടി താരങ്ങൾ സ്റ്റേജിൽ നിരന്നുനിന്നു. സഹദേവനും റാണിയും തോമസും ജോസും മോനിച്ചനും രഘുവും സാബുവും അനുമോളും ഗീതയും ആന്റണിയും സരിതയും പ്രഭാകറും രേണുകയും പത്രോസും മേരിയും പരസ്പരം കുശലങ്ങൾ അന്വേഷിച്ചു, ഓർമകളിൽ മുഴുകി.

സ്റ്റേജിന്റെ ഇടതുവശത്ത് കയ്യിലൊരു അസ്ഥികൂടവും പിടിച്ചുകൊണ്ട് അഞ്ജു ഫോട്ടോയ്ക്ക് പോസ് ചെയ്തു, ജോർജുകുട്ടി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്കെത്തി. "നിന്റെ ജീവനുള്ള അസ്ഥികൂടം വന്നില്ലേ പെണ്ണേ..."

"ഒന്നിലെ വരുൺ വീട്ടിലിരുന്ന് കറിക്ക് അരിയുന്നുണ്ട്, രണ്ടിലെയും മൂന്നിലെയും എന്നോടൊപ്പവുമുണ്ട്..." അഞ്ജു പ്ലാസ്റ്റിക്കിൽ തീർത്ത അസ്ഥികൂടത്തെ കൂടുതൽ തന്നോട് ചേർത്തുപിടിച്ചു, പിന്നെ തന്റെ വയറിൽ വിരലമർത്തി ചിരിച്ചു, ആ ചിരി ചുറ്റിലെങ്ങും പടർന്നു..

"ജോർജച്ചായാ ദൃശ്യം4 ഉടനുണ്ടാകുമോ.." സദസ്സിൽ നിന്നും ചോദ്യമുയർന്നതും ജോർജുകുട്ടി പതിയെ കണ്ണുകൾ അടച്ചു..

അതെ....
ദൃശ്യം...
ജോർജുകുട്ടി ആദ്യമേ എഴുതിവെച്ച ടാഗ് ലൈൻ പോലെ.."visuals can be decieving."
(ദൃശ്യങ്ങൾ നിങ്ങളെ കബളിപ്പിച്ചേക്കാം..)
The End.
By ANNA BENNY

Want your establishment to be the top-listed Arts & Entertainment in London?
Click here to claim your Sponsored Listing.

Telephone

Website

Address


Stoke On Trent
London