Jess Creative

Jess Creative

Share

Whether you’re a pro or a beginner, we’ve got simple solutions to bring more joy and ease to your kitchen!

27/05/2026

ബിരിയാണി മസാല
ആവശ്യമായ ചേരുവകൾ
മല്ലി – 4 ടേബിൾ സ്പൂൺ
ജീരകം – 2 ടേബിൾ സ്പൂൺ
പെരുംജീരകം – 2 ടേബിൾ സ്പൂൺ
കുരുമുളക് – 1 ടേബിൾ സ്പൂൺ
ഏലക്ക – 15 എണ്ണം
കരിയേലക്ക – 3 എണ്ണം
ഗ്രാമ്പു – 15 എണ്ണം
പട്ട – 2 ഇഞ്ച് കഷണം
വഴനയില – 3 എണ്ണം
തക്കോലം – 2 എണ്ണം
ജാതിപത്രി – 1 ചെറിയ കഷണം
ജാതിക്ക – അര എണ്ണം
കല്പാസി (സ്റ്റോൺ ഫ്ലവർ) – 1 ടീസ്പൂൺ
ഉണങ്ങിയ റോസ് ഇതൾ – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും വേർതിരിച്ച് നന്നായി വൃത്തിയാക്കുക.
ഒരു പാൻ ചൂടാക്കി തീ കുറച്ച് ഓരോ ചേരുവയും പ്രത്യേകം പ്രത്യേകം വറുത്തെടുക്കുക.
നല്ല സുഗന്ധം വരുമ്പോൾ തീ ഓഫ് ചെയ്യുക.
വറുത്ത ചേരുവകൾ പൂർണ്ണമായി തണുക്കാൻ വിടുക.
ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
അരിച്ചെടുത്താൽ മസാല കൂടുതൽ സോഫ്റ്റ് ആയിരിക്കും.
എയർടൈറ്റ് ഗ്ലാസ് ബോട്ടിലിൽ സൂക്ഷിക്കാം.
ഉപയോഗിക്കാൻ
ചിക്കൻ ബിരിയാണി
ബീഫ് ബിരിയാണി
മട്ടൺ ബിരിയാണി
വെജ് ബിരിയാണി
കുറിപ്പുകൾ
കുറഞ്ഞ തീയിൽ മാത്രം വറുക്കുക.
അധികം വറുത്താൽ മസാലയ്ക്ക് കയ്പ് വരാം.
ഈ മസാല 2 മുതൽ 3 മാസം വരെ ഫ്രഷായി നിലനിൽക്കും.

Jess Creative World

സൂപ്പർ 💯

27/05/2026

സൂപ്പർ 💯

Photos from Jess Creative's post 27/05/2026

4 തരം ഉപ്പുമാവ് വിഭവങ്ങൾ. റെസിപ്പി അതാത് pictureന്റെ കൂടെ english ലും മലയാളത്തിലും കൊടുത്തിട്ടുണ്ട്. 4 Types of Upma Recipes. The recipe for each one is given along with its respective picture.

27/05/2026

Shout out to my newest followers! Excited to have you onboard!

Mareena Beji, Sreelakshmi TK, Uday Thalassery, Hima Dinu, Teena Gopalakrishnan, Jacob George Samuel, കൃഷ്ണ രാധാകൃഷ്ണൻ, Sree Kumar V Menon, Jaison Jose, Anish Krishna Ani, Joby Soby, Haridas Cheruthuruthy, AJ Neel

Photos from Jess Creative's post 26/05/2026

4 തരം പുട്ട് വിഭവങ്ങൾ. റെസിപ്പി അതാത് pictureന്റെ കൂടെ english ലും മലയാളത്തിലും കൊടുത്തിട്ടുണ്ട്. 4 Types of puttu Recipes. The recipe for each one is given along with its respective picture.

Photos from Jess Creative's post 26/05/2026

മഴക്കാലത്ത് രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ 🌧️☔
1️⃣ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക

തിളപ്പിച്ചോ ഫിൽറ്റർ ചെയ്തോ ഉള്ള വെള്ളം ഉപയോഗിക്കുക.

2️⃣ ശുചിയായ ഭക്ഷണം കഴിക്കുക

പുറത്തെ പഴകിയ ഭക്ഷണവും കട്ട് ഫ്രൂട്ട്സും ഒഴിവാക്കുക.

3️⃣ കൈകൾ നന്നായി കഴുകുക 🧼

ഭക്ഷണം കഴിക്കുന്നതിന് മുമ്പും പുറത്തുനിന്ന് വന്നതിനുശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.

4️⃣ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക 🧹
വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കൊതുക് വളരുന്നത് തടയാം.

5️⃣ മഴയിൽ നനയാതിരിക്കുക ☔

റെയിൻകോട്ട് അല്ലെങ്കിൽ കുട ഉപയോഗിക്കുക.

6️⃣ ശരീരം ചൂടായി സൂക്ഷിക്കുക 🧣

നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക.

7️⃣ കൊതുകുകളിൽ നിന്ന് സംരക്ഷണം 🦟

മൊസ്കിറ്റോ നെറ്റ്, റിപ്പല്ലന്റ് എന്നിവ ഉപയോഗിക്കുക.

8️⃣ പ്രതിരോധശേഷി വർധിപ്പിക്കുക 🍎

പഴങ്ങൾ, പച്ചക്കറികൾ, ചൂട് പാൽ, മഞ്ഞൾപാൽ എന്നിവ കഴിക്കുക.
അസുഖലക്ഷണങ്ങൾ അവഗണിക്കരുത് 👨‍⚕️

പനി, ചുമ, വയറിളക്കം തുടങ്ങിയവ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.

📧 [email protected]

സൂപ്പർ tips 💯

26/05/2026

ചില്ലി ഗാർലിക് ഓയിൽ റെസിപ്പി!

ചേരുവകൾ
ഓയിൽ തയ്യാറാക്കാൻ
എണ്ണ – 200 ml
കുരുമുളക് – 5 എണ്ണം
ചെറിയ പട്ട – 1 കഷണം
ഗ്രാമ്പു – 3 എണ്ണം
ബേ ലീഫ് – 1
വെളുത്തുള്ളി – 20 മുതൽ 25
ചെറിയ ഉള്ളി – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
മല്ലിയില തണ്ട് – 3 എണ്ണം
ഇഞ്ചി – 3 ചെറിയ കഷണം

ബൗളിൽ ചേർക്കാൻ

ചില്ലി ഫ്ലേക്സ് – 3 tbsp
കാശ്മീരി മുളകുപൊടി – 1½ tsp
ഉപ്പ് – 1 tsp
വെളുത്ത എള്ള് – 2 tsp
ഗാർലിക് പൗഡർ – 1 tsp
പഞ്ചസാര – 1 tsp
സോയ സോസ് – 1 tsp
വിനിഗർ – 1 tsp
സ്പ്രിംഗ് ഓണിയൻ ഗ്രീൻ – 1 tsp

തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കുക.
അതിലേക്ക് കുരുമുളക്, പട്ട, ഗ്രാമ്പു, ബേ ലീഫ് എന്നിവ ചേർത്ത് കുറച്ച് സെക്കൻഡ് വഴറ്റുക.
ശേഷം വെളുത്തുള്ളി, ഉള്ളി, മല്ലിയില തണ്ട്, ഇഞ്ചി എന്നിവ ചേർത്ത് ലോ ഫ്ലെയിമിൽ സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക.
വഴറ്റിയ ചേരുവകൾ അരിച്ചെടുത്ത് എണ്ണ മാത്രം മാറ്റിവയ്ക്കുക.
ഒരു ബൗളിൽ ചില്ലി ഫ്ലേക്സ്, മുളകുപൊടി, ഉപ്പ്, എള്ള്, ഗാർലിക് പൗഡർ, പഞ്ചസാര, സോയ സോസ്, വിനിഗർ, സ്പ്രിംഗ് ഓണിയൻ എന്നിവ ചേർക്കുക.
ഇതിലേക്ക് ചൂടായ എണ്ണ കുറുകെ ഒഴിക്കുക.
നന്നായി കലക്കി പൂർണ്ണമായി തണുത്ത ശേഷം എയർടൈറ്റ് ഗ്ലാസ് ജാറിൽ സൂക്ഷിക്കുക.

ഉപയോഗങ്ങൾ 🍜
നൂഡിൽസിനൊപ്പം
ഫ്രൈഡ് റൈസിൽ ചേർക്കാൻ
സ്റ്റിർ ഫ്രൈ വിഭവങ്ങൾക്ക്
മോമോസ് / ഡംപ്ലിംഗ്സ് ഡിപ്പായി
ചിക്കൻ, പനീർ മാരിനേഷനിൽ
ചപ്പാത്തി, ബ്രെഡ് എന്നിവയ്ക്ക് സ്പ്രെഡായി

ടിപ്സ്
എണ്ണ ചൂടാക്കുമ്പോൾ എപ്പോഴും low flame ഉപയോഗിക്കുക.
പൂർണ്ണമായി തണുത്ത ശേഷം മാത്രം സ്റ്റോർ ചെയ്യുക.
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 2–3 ആഴ്ച വരെ നല്ലതായിരിക്കും.
Jess Creative World

Photos from Jess Creative's post 25/05/2026

4 തരം ദോശ വിഭവങ്ങൾ. റെസിപ്പി അതാത് pictureന്റെ കൂടെ english ലും മലയാളത്തിലും കൊടുത്തിട്ടുണ്ട്. 4 Types of Dosa Recipes. The recipe for each one is given along with its respective picture.

Photos from Jess Creative's post 25/05/2026

5 തരം ഇഡ്ലി വിഭവങ്ങൾ. റെസിപ്പി അതാത് pictureന്റെ കൂടെ english ലും മലയാളത്തിലും കൊടുത്തിട്ടുണ്ട്. 5 Types of Idly Recipes. The recipe for each one is given along with its respective picture.

24/05/2026

സൂപ്പർ 💯

Want your business to be the top-listed Media Company in Dubai?
Click here to claim your Sponsored Listing.

Category

Website

Address


Dubai