Nettv24.com
12/17/2020
11/06/2020
Breaking News : മിയാമിയിൽ കാറപകടത്തിൽ ചിക്കാഗോ സ്വദേശി ഡോ നിത കുന്നുംപുറത്ത് (30) മരണമടഞ്ഞു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് തോമസ് ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. നിതിൻ നിമിഷ എന്നിവർ സഹോദരങ്ങളാണ് . ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ് ,കൂടുതൽ വിവരങ്ങൾ പിന്നീട്.
09/22/2020
2020ൽ പുകവലി കുറയുന്നു; 'നന്ദി പറയാം' കൊറോണ വൈറസിനോട്
ആഗോള ആരോഗ്യ പ്രതിസന്ധി ലോകമെമ്പാടുമുള്ള പുകയില ഉപഭോഗത്തെ ഗുണകരമായി ബാധിച്ചിട്ടുണ്ടോ? യുസിഎൽ സ്മോക്കിങ് ടൂൾകിറ്റ് പഠനത്തിലെ ഏറ്റവും പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഉയരുന്ന ചോദ്യമിതാണ്. ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിൽ പുകവലിയോട് വിട പറയുന്നവരുടെ നിരക്കിൽ ഗണ്യമായ വർധനവുണ്ടായെന്നാണ് കണക്കുകൾ. ലോക്ക്ഡൗൺ കാലയളവിൽ സാമൂഹ്യമായ കൂടിച്ചേരലുകളുടെ അഭാവം മാത്രമല്ല, പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണം എല്ലാവരും ആഗ്രഹിച്ചതുകൊണ്ടുകൂടിയാണ് ഈ നേട്ടമുണ്ടായത്.
ഇംഗ്ലണ്ടിലെ 'സ്റ്റോപ്‌ടോബർ', ഫ്രാൻസിലെ 'പുകയില രഹിത മാസം' എന്നിവയടക്കം ലോകമെമ്പാടും നിരവധി പുകവലി വിരുദ്ധ പ്രചാരണ പരിപാടികൾ ഉടൻ ആരംഭിക്കുമെങ്കിലും, കോവിഡ് മഹാമാരിയുടെ ഫലമായി യുകെയിൽ ഇതിനോടകം പുകവലിക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. പുകവലി നിർത്താൻ ശ്രമിച്ച് വിജയിച്ചവരുടെ നിരക്ക് 2019 ൽ 14.2 ശതമാനമായിരുന്നുവെങ്കിൽ 2020 ആഗസ്റ്റിൽ ഇത് 23.2 ശതമാനമായി ഉയർന്നു. പതിറ്റാണ്ടുകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2007ലാണ് ഇതു സംബന്ധിച്ച പഠനം ആരംഭിച്ചത്.
ഇംഗ്ലണ്ടിലെ പുകവലി വ്യാപനത്തിന്റെ കണക്കുകളും ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പഠനം സൂചിപ്പിക്കുന്നു. ആക്ഷൻ ഓൺ സ്മോക്കിംഗ് ആന്റ് ഹെൽത്തിന്റെ (ആഷ്) കണക്കനുസരിച്ച് യുകെയിൽ കോവിഡ് 19 സമയത്ത് ഒരു ദശലക്ഷം ആളുകൾ പുകവലി ഉപേക്ഷിച്ചു. പ്രിവൻഷൻ കാമ്പെയ്‌നുകൾ പുകവലിക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയെങ്കിലും, കൊറോണ വൈറസ് സമീപകാല മാസങ്ങളിൽ ഉണ്ടായ ഇടിവിന് പ്രധാന കാരണമായെന്ന് വിദഗ്ധർ കരുതുന്നു. സാമൂഹികമായ കൂടിച്ചേരലുകൾ ഇല്ലാത്തത് ഈ ലോക്ക്ഡൗണിൽ പുകവലി ഉപേക്ഷിക്കാൻ ചിലരെ പ്രേരിപ്പിച്ചുവെങ്കിലും ഈ മഹാമാരിക്കാലത്ത് ആരോഗ്യവാനായിരിക്കാനുള്ള അതിയായ ആഗ്രഹവും ഈ നേട്ടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ...
ലോകത്തിലെ പുകവലിക്കാരുടെ എണ്ണത്തിൽ ഈ മഹാമാരി കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ഇപ്പോൾ കാര്യമായ തടസ്സമില്ല. പഠനത്തിലെ കണക്കുകൾ ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ പ്രധാനമുള്ളതാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ മറ്റു രാജ്യങ്ങളിൽ സമാനമായ പഠനങ്ങൾ നടന്നിട്ടില്ല. നാഷണൽ യൂത്ത് ടൊബാക്കോ സർവേയിൽ അമേരിക്കയിലും 11നും 18നും ഇടയിലുള്ളവരിലെ ഇ-സിഗററ്റ് ഉപയോഗത്തിൽ 20 ലക്ഷത്തിന്റെ കുറവുണ്ടായതായി കണ്ടെത്തി. എന്നാൽ ഈ സർവേ നടത്തിയത് കോവിഡ് പടർന്നുപിടിക്കുന്നതിന് തൊട്ടുമുൻപായിരുന്നു.
ഇംഗ്ലണ്ടിലെ 'സ്റ്റോപ്‌ടോബർ', ഫ്രാൻസിലെ 'പുകയില രഹിത മാസം' എന്നിവയടക്കം ലോകമെമ്പാടും നിരവധി പുകവലി വിരുദ്ധ പ്രചാരണ പരിപാടികൾ ഉടൻ ആരംഭിക്കുമെങ്കിലും, കോവിഡ് മഹാമാരിയുടെ ഫലമായി യുകെയിൽ ഇതിനോടകം പുകവലിക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. പുകവലി നിർത്താൻ ശ്രമിച്ച് വിജയിച്ചവരുടെ നിരക്ക് 2019 ൽ 14.2 ശതമാനമായിരുന്നുവെങ്കിൽ 2020 ആഗസ്റ്റിൽ ഇത് 23.2 ശതമാനമായി ഉയർന്നു. പതിറ്റാണ്ടുകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2007ലാണ് ഇതു സംബന്ധിച്ച പഠനം ആരംഭിച്ചത്.
ഇംഗ്ലണ്ടിലെ പുകവലി വ്യാപനത്തിന്റെ കണക്കുകളും ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പഠനം സൂചിപ്പിക്കുന്നു. ആക്ഷൻ ഓൺ സ്മോക്കിംഗ് ആന്റ് ഹെൽത്തിന്റെ (ആഷ്) കണക്കനുസരിച്ച് യുകെയിൽ കോവിഡ് 19 സമയത്ത് ഒരു ദശലക്ഷം ആളുകൾ പുകവലി ഉപേക്ഷിച്ചു. പ്രിവൻഷൻ കാമ്പെയ്‌നുകൾ പുകവലിക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയെങ്കിലും, കൊറോണ വൈറസ് സമീപകാല മാസങ്ങളിൽ ഉണ്ടായ ഇടിവിന് പ്രധാന കാരണമായെന്ന് വിദഗ്ധർ കരുതുന്നു. സാമൂഹികമായ കൂടിച്ചേരലുകൾ ഇല്ലാത്തത് ഈ ലോക്ക്ഡൗണിൽ പുകവലി ഉപേക്ഷിക്കാൻ ചിലരെ പ്രേരിപ്പിച്ചുവെങ്കിലും ഈ മഹാമാരിക്കാലത്ത് ആരോഗ്യവാനായിരിക്കാനുള്ള അതിയായ ആഗ്രഹവും ഈ നേട്ടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
ലോകത്തിലെ പുകവലിക്കാരുടെ എണ്ണത്തിൽ ഈ മഹാമാരി കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ഇപ്പോൾ കാര്യമായ തടസ്സമില്ല. പഠനത്തിലെ കണക്കുകൾ ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ പ്രധാനമുള്ളതാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ മറ്റു രാജ്യങ്ങളിൽ സമാനമായ പഠനങ്ങൾ നടന്നിട്ടില്ല. നാഷണൽ യൂത്ത് ടൊബാക്കോ സർവേയിൽ അമേരിക്കയിലും 11നും 18നും ഇടയിലുള്ളവരിലെ ഇ-സിഗററ്റ് ഉപയോഗത്തിൽ 20 ലക്ഷത്തിന്റെ കുറവുണ്ടായതായി കണ്ടെത്തി. എന്നാൽ ഈ സർവേ നടത്തിയത് കോവിഡ് പടർന്നുപിടിക്കുന്നതിന് തൊട്ടുമുൻപായിരുന്നു.
പകർച്ചവ്യാധി ഉണ്ടെങ്കിലും ഇല്ലെങ്കിലും, വർഷാവസാനത്തിൽ പുകവലിക്കെതിരായ പ്രചാരണം അധികാരികൾ ശക്തമാക്കുകയാണ്. ഇംഗ്ലണ്ടിലെ 'സ്റ്റോപ്‌ടോബർ' ഒക്ടോബറിൽ പുകവലി ഉപേക്ഷിക്കാൻ ഒരുമാസം ജനങ്ങളെ പ്രേരിപ്പിക്കുന്നതിനാണ്. ഫ്രാൻസിൽ 'പുകയില രഹിത മാസം' എന്ന ക്യാമ്പയിനാണ് നടക്കുക. പുകവലിക്കാർക്ക് ഒരു മാസത്തേക്ക് പുകവലി ഉപേക്ഷിക്കാനുള്ള എല്ലാ സഹായവും നൽകും. 2019 ൽ 2,00,000 ത്തിലധികം ആളുകൾ ഈ ക്യാമ്പെയിനിൽ പങ്കെടുത്തതായി ഫ്രാൻസിലെ പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.ആഗോള ആരോഗ്യ പ്രതിസന്ധി ലോകമെമ്പാടുമുള്ള പുകയില ഉപഭോഗത്തെ ഗുണകരമായി ബാധിച്ചിട്ടുണ്ടോ? യുസിഎൽ സ്മോക്കിങ് ടൂൾകിറ്റ് പഠനത്തിലെ ഏറ്റവും പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഉയരുന്ന ചോദ്യമിതാണ്. ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിൽ പുകവലിയോട് വിട പറയുന്നവരുടെ നിരക്കിൽ ഗണ്യമായ വർധനവുണ്ടായെന്നാണ് കണക്കുകൾ. ലോക്ക്ഡൗൺ കാലയളവിൽ സാമൂഹ്യമായ കൂടിച്ചേരലുകളുടെ അഭാവം മാത്രമല്ല, പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണം എല്ലാവരും ആഗ്രഹിച്ചതുകൊണ്ടുകൂടിയാണ് ഈ നേട്ടമുണ്ടായത്.
09/22/2020
സഭാ തർക്കം: ഹിത പരിശോധന ആവശ്യപ്പെട്ട് യാക്കോബായ; എതിർത്ത് ഓർത്തഡോക്സ്; മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ സമവായമായില്ല
തിരുവനന്തപുരം: ഓർത്തഡോക്സ് - യാക്കോബായ തർക്കത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലും സമവായമായില്ല. ഇരുസഭകളും നിലപാടിലുറച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. തുടർ ചർച്ചകൾ സംബന്ധിച്ച് പത്തുദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് സര്‍ക്കാർ വ്യക്തമാക്കിയിരിക്കുന്നത്. പള്ളി തർക്കത്തിൽ ഹിതപരിശോധന വേണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം ഓർത്തഡോക്സ് വിഭാഗം തള്ളിക്കളഞ്ഞു. അതേസമയം ചർച്ചയ്ക്ക് തയാറാണെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു.
പള്ളിത്തർക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സർക്കാർ നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. 1934 ലെ ഭരണഘടന അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തര്‍ക്കമുള്ള പള്ളികളില്‍ ജനാഭിപ്രായം അറിയാന്‍ ഹിതപരിശോധന വേണമെന്നാണ് രാവിലെ നടത്തിയ ചർച്ചയിൽ യാക്കോബായ സഭ ആവശ്യപ്പെട്ടത്.
എന്നാൽ കോടതി വിധി പ്രകാരം ഹിതപരിശോധന സാധ്യമല്ലെന്ന വാദമാണ് ഓർഡോക്സ് വിഭാഗം മുന്നോട്ടുവച്ചത്. യാക്കോബായ സഭയുമായി തയാറാണെന്നും അവർ മുഖ്യമന്ത്രിയെ അറിയിച്ചു. വിശ്വാസികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവെന്ന നിലപാടിലായിരുന്നു യാക്കോബായ സഭ.സുപ്രീം കോടതി വിധിക്കുള്ളില്‍ നിന്ന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണം. നിയമനിര്‍മാണം സാധ്യമാണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ചര്‍ച്ചക്ക് ശേഷം സഭാ പ്രതിനിധികള്‍ പറഞ്ഞു.
Click here to claim your Sponsored Listing.