GCC Times

GCC Times

Share

31/10/2025

ഇമാം റാസി മദ്രസ 'ദില്‍കിഷ് 25' സ്റ്റുഡന്റ്‌സ് ഫെസ്റ്റ് സമാപിച്ചു
ജിദ്ദ: ഇമാം റാസി മദ്രസ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഫെസ്റ്റ് 'ദില്‍കിഷ് 25' സമാപിച്ചു . എം.ഐ.എസ്. പ്രിന്‍സിപ്പല്‍ യഹ്യ ഖലീല്‍ നൂറാനി ഉദ്ഘാടനം ചെയ്തു. ഇമാം റാസി മദ്രസ എച്ച് ഒ ഡി ഹസന്‍ സഖാഫി അധ്യക്ഷത വഹിച്ചു.

ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളില്‍ 'സ്റ്റാര്‍', 'നുജൂം' എന്നീ രണ്ട് ടീമുകളിലായി ജനറല്‍, സീനിയര്‍, ജൂനിയര്‍, സബ്-ജൂനിയര്‍ എന്നീ നാല് കാറ്റഗറികളില്‍ മത്സരങ്ങള്‍ നടന്നു. ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, മദ്ഹ് ഗാനം, സംഘ ഗാനം, സ്റ്റോറി ടെല്ലിംഗ് തുടങ്ങിയ സ്റ്റേജ് മത്സരങ്ങളും ചിത്രരചന, വാട്ടര്‍ കളറിംഗ്, മെമ്മറി ടെസ്റ്റ്, അറബിക് കാലിഗ്രഫി, വായന മലയാളം, വായന അറബിക്, കൈയെഴുത്ത് തുടങ്ങി സ്റ്റേജിതര മത്സരങ്ങളും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഖാസിം സഖാഫി സ്വാഗതം പറഞ്ഞു. അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍, അബു മിസ്ബാഹ് ഐക്കരപ്പടി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മത്സര പരിപാടികള്‍ക്ക് മന്‍സൂര്‍ മാസ്റ്റര്‍, മുഹ്സിന്‍ സഖാഫി, സൈദ് മുഹമ്മദ് മാസ്റ്റര്‍, താജുദ്ദീന്‍ നിസാമി , സഈദ് നഈമി, അബ്ദുറഷീദ് സഖാഫി,റഷീദ് പന്തല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബോയ്‌സ് വിഭാഗത്തില്‍ 379 പോയിന്റ് നേടി ടീം നുജൂം ഓവറോള്‍ ചാമ്പ്യന്മാരായി. 325 പോയിന്റുമായി ടീം സ്റ്റാര്‍ റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കി. ഗേള്‍സ് വിഭാഗത്തില്‍ 228 പോയിന്റ് നേടി നുജൂം ടീം ഓവറോള്‍ ചാമ്പ്യന്മാരായി. 211 പോയിന്റ് നേടി സ്റ്റാര്‍ ടീം റണ്ണറപ്പ് ട്രോഫിയും നേടി.

വൈകീട്ട് നടന്ന സമാപന സെഷന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ ഹാജി കിഴിശ്ശേരി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സമാപന സെഷനില്‍ ദഫ് മുട്ട്, ഖവാലി, ഫ്ളവര്‍ ഷോ, ലെറ്റര്‍ ഷോ തുടങ്ങിയ ആകര്‍ഷകമായ കലാപരിപാടികളും അരങ്ങേറി. മുജീബ് റഹ്‌മാന്‍ എ ആര്‍ നഗര്‍, സലാം ജൂറി റസ്റ്റോറന്റ് , ഡോക്ടര്‍ സൈഫുദ്ധീന്‍, ഫസീന്‍ അഹമ്മദ്,ആശിഖ് ഷിബിലി, സിദ്ധീഖ് മുസ്ലിയാര്‍ പുളിക്കല്‍ ,സുഹൈല്‍ കാടാച്ചിറ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖരും രക്ഷിതാക്കളും ഐ.സി.എഫ്. പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.

ഫെസ്റ്റിനോടനുബന്ധിച്ച് പ്രവാസി വായന പവലിയനും പുസ്തക കൗണ്ടറും ഒരുക്കിയിരുന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും, നൊട്ടെക്ക് സ്‌പോട്ട് ക്വിസ് മത്സര വിജയികള്‍ക്കും, സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കുമുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.

31/10/2025

പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യു ഐ സി പ്രവാസി സൂപ്പർ കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ 12 പ്രമുഖ ടീമുകൾ മത്സരിച്ച പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യു ഐ സി പ്രവാസി സൂപ്പർ കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിൽ ഗ്രാൻഡ്ഫിനാലെയിലെത്തിയ ദല്ല ഓട്ടോ സൊലൂഷ്യൻസ് & കൂൾ വിൻ്റർ സ്പെയർപാർട്സിനെ എതിരിട്ടുകൊണ്ട് ഗൾഫ് ഗ്രേസ് എഞ്ചിനീയറിംഗ് ടീം ദാഹിയ ജേതാക്കളായി.

വിജയികൾക്ക് ട്രോഫിയും സമ്മാനത്തുകയും ടൂർണമെന്റിലെ മറ്റ് വ്യക്തിഗത അവാർഡുകളും വിതരണം ചെയ്തു. തുടർന്ന് നടന്ന ഫൈനൽ പരിപാടിയിൽ പ്രവാസി വെൽഫയർ സൗദി അറേബ്യ കണ്ണൂർ കാസർഗോഡ് ദമ്മാം പ്രസിഡന്റ്‌ ബിനാൻ ബഷീർ സ്വാഗതം പറഞ്ഞു. റണ്ണേഴ്സ് ക്യാഷ് അവാർഡ് നവാൾ കോൾഡ് സ്റ്റോർ മാനേജർ നാസ്സർ വെള്ളിയത് കൈമാറി. പ്രവാസി വെൽഫയർ ദമ്മാം റീജിയണൽ പ്രസിഡന്റ്‌ ജംഷാദ് അലി റണ്ണേഴ്സ് ട്രോഫി ടീമിന് സമാനിച്ചു. വിന്നേഴ്സ് ക്യാഷ് അവാർഡ് ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ഷമീർ കൊടിയത്തൂർ നൽകി. വിന്നേഴ്സ് ട്രോഫി ഈ ടൂർണമെന്റിന്റെ മുഖ്യ പ്രയോജികരായ യൂണിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനിയിൽ (UIC)നിന്നും ബെനസീർ മോഹിയുദ്ധീൻ ടീമിന് കൈമാറി.
ടൂർണമെന്റ് ബെസ്റ്റ് ഡിഫെൻഡറായി ഗൾഫ് ഗ്രേസ് എഞ്ചിനീയറിംഗ് ടീം ദാഹിയൻറെ ഫായിസിനെയും ബെസ്റ്റ് ഗോൾ കീപ്പറായി സഹിറിനെയും ബെസ്റ്റ് പ്ലയെർയി ദല്ല ഓട്ടോ സൊലൂഷ്യൻസ് & കൂൾ വിൻ്റർ സ്പർപ്പാർട്സിന്റെ അജുവിനെയും ടൂർണമെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.

നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഈ ടൂർണമെന്റിന്റെ കൺവീനർ ജാബിർ സംസാരിച്ചു.

ടൂർണമെന്റ് ജമാൽ പയ്യന്നുർ,സലീം,ഷമീം,സുഹൈൽ,തമീം,അയ്മൻ സഈദ്,അബ്ദുള്ള സൈഫുദ്ധീൻ,റയ്യാൻ റസൽ, അനസ് സഈദ്, അസ്‌ലം പാറാൽ, ഉബൈദ് മണാട്ടിൽ, ആഷിഫ് കൊല്ലം, ഹാരിസ് കൊച്ചി നിയന്ത്രിച്ചു.

Want your business to be the top-listed Media Company in Riyadh?
Click here to claim your Sponsored Listing.

Address

Riyadh