focus DAMMAM
Director: Mohamed Rabee
Div. Manager: Anshad
Adm. Manager: Aswandh
Marketing Manager: Mubarak MK Are you ready to expend your spare time and health, the two important blessings of the God almighty for which we are strictly accountable, to support the community and to develop your personality? Are you interested to participate in social works in such a way that you would be able to sharpen your pro
23/06/2026
*Meet, Treat, Care – The Unity Visit* 🤝
A smile, a handshake, and a conversation can touch hearts and bring us closer — let’s make it happen.
We’re launching *“The Happiness Handshake”* — an on going journey of meaningful visits, shared treats, and genuine care for every member of Focus International Dammam Division.
This is more than a program. It’s a reminder that unity grows when we show up for each other.
Let’s connect, uplift, and strengthen our family, one visit at a time 💙
13/06/2026
😍 GB Meet Program Pics Part-3
GreenGen 2026
Inspired by Nature. For Climate. For Our Future
Keynote Speaker: Dr. Muhammed Shafeeque, Postdoctoral Researcher at KFUPM
On Topic:"TOGETHER FOR A GREENER TOMORROW"
08/06/2026
'ഗ്രീൻജെൻ 2026',ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് ഫോക്കസ് ഇന്റർനാഷണൽ ദമ്മാം ഡിവിഷൻ ജനറൽ ബോഡി സംഗമം
ദമ്മാം : പ്രകൃതിയുടെ താളം മനസ്സിലാക്കി, തനത് കാലാവസ്ഥയെ തിരിച്ചു പിടിക്കാനും അത് വഴി ഭാവി തലമുറയ്ക്ക് ഭൂമിയിലെ വാസം പ്രയാസരഹിതമാക്കാനും ഇന്നിന്റെ യുവാക്കൾ ഇടപെടേണ്ട മേഖലകൾ ഫോക്കസ് ഇന്റർനാഷണൽ ദമ്മാം ഡിവിഷൻ സംഘടിപ്പിച്ച 'ഗ്രീൻ ജെൻ 2026' പരിസ്ഥിതി ദിനാഘോഷ പരിപാടി ചർച്ച ചെയ്തു.ആഗോള താപനവും, ക്രമ രഹിതമായ കാലാവസ്ഥ ചക്രവും, ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നതുൾപ്പടെ പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നതെല്ലാം ഗൗരവമേറിയ വിഷയങ്ങളാണ്.ഇതിനെക്കുറിച്ച് വരും തലമുറയെ ബോധവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.ദമ്മാം സുൽത്താൻ അൽ-ഷർഖി റിസോർട്ടിൽ വെച്ച് നടന്ന പരിപാടി ഫോക്കസ് ഇന്റർനാഷണൽ സൗദി റീജിയൻ സി.ഒ.ഒ അബ്ദുൽ ഗഫൂർ എടക്കര ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്ത പരിപാടിയിൽ ഫോക്കസ് ഇന്റർനാഷണൽ സി.ഇ.ഒ ഷബീർ വെള്ളാടത്ത് പരിസ്ഥിതി ദിന സന്ദേശം കൈമാറി. പാരിസ്ഥിതിക വിഷയങ്ങളിൽ നല്ല നാളെക്കായി നമ്മൾ അനുവർത്തിക്കേണ്ട മര്യാദകളെ സംബന്ധിച്ച് മുഖ്യതിഥി കിംഗ് ഫഹദ് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ഡോ. മുഹമ്മദ് ഷഫീഖ് സദസ്സിനെ അഭിമുഖീകരിച്ചു സംസാരിച്ചു.1400 വർഷങ്ങൾക്ക് മുൻപ് ഖുർആനിൽ പ്രതിബാധിച്ച പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മുൻകരുതലുകളുടെ ഇന്നത്തെ പ്രസക്തി ഇഖ്ബാൽ സുല്ലമി വിവരിച്ചു.
തുടർന്ന് നടന്ന സംഘടന സെഷനുകളിൽ വ്യക്തിത്വ വികസന പരിശീലന പരിപാടി 'അന്നഹ്ദ'ക്ക് അബ്ദുള്ള തൊടിക,മുനീർ ഉള്ളോടാത്ത് എന്നിവർ നേതൃത്വം നൽകി. സെഷനുകൾ എച്ച്. ആർ മാനേജർ അനസ് പി. കെ നിയന്ത്രിച്ചു. മുജീബ് റഹ്മാൻ, നസീം അബ്ദുറഹിമാൻ, നസീമുസ്സബാഹ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. അംഗങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാൻ ഐസ് ബ്രേക്കിങ് സെഷനുകളും ഫൺ ഗെയിംസുകളും ഉൾപ്പെടുത്തിയിരുന്നു.
ഫോക്കസ് ഇന്റർനാഷണൽ ദമ്മാം ഡിവിഷൻ ഓപ്പറേഷൻ മാനേജർ അൻഷാദ് സ്വാഗതവും,ഡയറക്ടർ മുഹമ്മദ് റബീഹ് അദ്യക്ഷതയും വഹിച്ചു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാം പ്രസിഡന്റ് വഹീദുദ്ദീൻ, സെക്രട്ടറി നസ്റുല്ലാഹ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അഡ്മിൻ മാനേജർ അശ്വന്ത് കൃതജ്ഞത രേഖപ്പെടുത്തി
Click here to claim your Sponsored Listing.
11/06/2026