MediaInk

MediaInk

Share

17/03/2026

ദുബായ് എന്ന സുരക്ഷിത നാടിനെ ലക്ഷ്യം വയ്ക്കുന്നതാര്? പശ്ചിമേഷ്യയില്‍ എവിടെ സംഘര്‍ഷമുണ്ടായാലും രാഷ്ട്രീയമായും സാമ്പത്തികമായും സുരക്ഷിതമായ ഒരിടമായാണ് ദുബായ്/യു.എ.ഇ മേഖലയെ ഇതുവരെ ലോകം കണ്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ക്ക് പിന്നിലെ ഉപലക്ഷ്യങ്ങളിലൊന്ന് ദുബായിയുടെ ഈ പ്രതിച്ഛായ തകര്‍ക്കുക കൂടി ആയിരുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലണ്ടനില്‍ നിന്ന് വരെ ശതകോടീശ്വരന്മാര്‍ സുഖമായും സുരക്ഷിതമായും ജീവിക്കാന്‍ യുഎഇയിലേക്ക് വരുന്ന പ്രവണത ശക്തമായിക്കൊണ്ടിരിക്കുകയായിരുന്നു. ട്രംപിന്റെ കുടിലബുദ്ധിയില്‍ ഉടലെടുത്ത യുദ്ധം ഗള്‍ഫ് രാജ്യങ്ങളെക്കൂടി കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവും ഇതോടെ വെല്ലുവിളികള്‍ നേരിടുകയാണ്. 2022ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വഴി ഹരിത ഊര്‍ജ്ജം, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ മേഖലകളില്‍ പ്രതീക്ഷിച്ചിരുന്ന വലിയ നിക്ഷേപങ്ങളെയും സാങ്കേതിക കൈമാറ്റങ്ങളെയും പുതിയ സുരക്ഷാ ഭീഷണി സാവധാനത്തിലാക്കിയിരിക്കുകയാണ്.

14/03/2026

ഇറാന്‍ യുദ്ധം; അമേരിക്കന്‍ ജനതയ്ക്ക് ഇതിനോടകം ബാദ്ധ്യത 12 ബില്യണ്‍ ഡോളര്

25/02/2026

അങ്ങനെ ചാറ്റ്ജിപിടിയിലും പരസ്യങ്ങള്‍, നിങ്ങളറിയേണ്ട കാര്യങ്ങള്‍ ഇതാ. ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ നിങ്ങള്‍ പേമെന്റ് നല്‍കുന്നില്ലെങ്കില്‍ നിങ്ങള്‍ ഇനി ഒരുല്‍പ്പന്നമായി മാറിയേക്കാം. അതുകൊണ്ട് ജാഗ്രതൈ....

06/02/2026

ഇത് ഇന്ത്യയുടെ യുഗമാണോ. ഈ യുഗത്തില്‍ നിങ്ങള്‍ സമ്പാദ്യക്കാരാകുമോ അതോ സ്മാര്‍ട്ട് നിക്ഷേപകരാകുമോ? മുകേഷ് അംബാനിയും ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌റോക്ക് സിഇഒയും പറയുന്ന ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായമെന്താണ്. കമന്റ് ചെയ്യുക...

05/02/2026

എന്നാലും സംരംഭകരുടെ സൂപ്പര്‍ ഹീറോയായ ജെഫ് ബെസോസ് ഇങ്ങനെ ചെയ്യാമോ...വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ചരമക്കുറിപ്പെഴുതുന്നതാണോ ജെഫ് ബെസോസിന്റെ ധാര്‍മികത. കച്ചവടത്തിനല്ല ബെസ് പോസ്റ്റ് വാങ്ങിയതെന്നായിരുന്നു വിലയിരുത്തല്‍. അത് ബെസോസിന് ആവശ്യമില്ലായിരുന്നു താനും. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്ത്... #

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Address

Kochi
682021