K.Manikandan

K.Manikandan

Share

22/06/2026

നമ്മുടെ രാജ്യവും ലോകമൊന്നാകെയും നിയോലിബറലിസത്തിന്റെ കുത്തൊഴുക്കില്‍പെട്ട നാളുകളിലാണ്‌ ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു പതിറ്റാണ്ടു മുന്‍പ്‌ അധികാരത്തിലേറുന്നത്‌. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ചെയ്യാന്‍ ധൈര്യപ്പെടാത്ത സാമ്പത്തിക നയസമീപനങ്ങളാണ്‌ തുടര്‍ന്നുള്ള പത്തുവര്‍ഷക്കാലത്തെ കേരളം കണ്ടത്‌. പൊതുമേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, സര്‍ക്കാര്‍ സ്‌കൂളുകളും ആശുപത്രികളും തിരിച്ചറിയാനാവാത്തവിധം നവീകരിക്കുക. അതിനൊപ്പം പശ്ചാത്തല സൗകര്യങ്ങളില്‍ മധ്യവരുമാന രാജ്യങ്ങളുടെ നിലയിലേക്ക്‌ കൊച്ചു കേരളത്തെ ഉയര്‍ത്തുക. സാമ്പത്തികമായി കേരളത്തെ കേന്ദ്രം വരിഞ്ഞു മുറുക്കിയപ്പോഴും, നിരവധി തവണ പ്രകൃതിക്ഷോഭങ്ങളിലും മഹാമാരികളിലും അകപ്പെട്ടപ്പോഴും, ഏതാണ്ട്‌ അവിശ്വസനീയമാം വിധത്തില്‍ ഇടതുപക്ഷ നയ സമീപനങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട്‌ നാം മുന്നോട്ടു തന്നെ പോയി.

നിയോലിബറല്‍ യുഗത്തിലെ ഈ ഇടതുപക്ഷ ചെറുത്തുനില്‍പ്പ്‌ അവസാനിപ്പിക്കുമെന്നാണ്‌ പുതിയ യുഡിഎഫ്‌ സര്‍ക്കാര്‍ തങ്ങളുടെ ധവളപത്രത്തിലൂടെയും ബജറ്റിലൂടെയും തുടക്കത്തില്‍ തന്നെ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നത്‌. ഇതു നാം തിരിച്ചറിയേണ്ടതുണ്ട്‌, രാഷ്ട്രീയമായി ചെറുക്കേണ്ടതുണ്ട്‌. ഇതുസംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്താന്‍ എകെജി പഠന ഗവേഷണ കേന്ദ്രം ഒരു സായാഹ്ന സെമിനാര്‍ സംഘടിപ്പിക്കുകയാണ്‌.

2026 ജൂണ്‍ 23-ന്‌ വൈകുന്നേരം 03:00 മണിക്ക്‌ തിരുവനന്തപുരം എകെജി ഹാളില്‍ നടക്കുന്ന സെമിനാര്‍ പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. എസ്‌ രാമചന്ദ്രന്‍ പിള്ള, ബിനോയ്‌ വിശ്വം, എം വി ഗോവിന്ദന്‍ മാസ്റ്റർ, കെ എന്‍ ബാലഗോപാല്‍, ഡോ. ടി എം തോമസ്‌ ഐസക്‌, കെ കെ ശൈലജ ടീച്ചർ, എസ്‌ ആദികേശവന്‍, എം വി ശശിധരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

21/06/2026

അഭിവാദ്യങ്ങൾ✊

Telephone

Website