Pilathara.com

Pilathara.com

Share

The Pariyaram Academy of Medical Sciences is within walking distance of Pilathara. Payangadi and Mathamangalam are located south and north of Pilathara respectively. It comes under Kannur thaluk and Cheruthazham village. The nearby railway station is at Payangadi, just 6 km away from Pilathara.

Photos from Pilathara.com's post 22/06/2026
Photos from Pilathara.com's post 22/06/2026

ഓരോ ദിവസവും പിലാത്തറയിൽ വന്നാൽ പുതിയ പുതിയ മത്സ്യകടകൾ റോഡരികിൽ വരുന്നത് കാണാം...

മത്സ്യ മാർക്കറ്റിന്റെ പണി അനന്തമായി നീളുന്നതിനെ തുടർന്നാണ് പലരും കച്ചവടം പെരുവഴിയിൽ ആക്കേണ്ടി വന്നത്. മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ വേസ്റ്റ് ടാങ്കിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല. അതിനിടയിലാണ് കെട്ടിട നവീകരണം എന്ന് പറഞ്ഞ് പുതിയ ടെൻഡർ ഈ മാസം അവസാന തീയതി എന്ന രീതിയിൽ ക്ഷണിച്ചിട്ടുള്ളത്. ടെൻഡറിൽ പണി പൂർത്തീകരിക്കേണ്ട തീയതി കാണിച്ചിരിക്കുന്നത് 180 ദിവസമാണ്. അതായത് അരക്കൊല്ലം വേണം ഇനിയും എന്തെങ്കിലും നടക്കാൻ എന്ന് ചുരുക്കം.

ഇപ്പോൾ പുതിയ മത്സ്യ ഷെഡുകൾ റോഡരികൾ കെട്ടുന്ന ഭാഗത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഇൻറർലോക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വരേണ്ട സ്ഥലമാണ്. ആ പണിയും ഏർപ്പെട്ട കമ്പനി നടപ്പിലാക്കാതെ നീണ്ടുപോകുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുക.

കഴിഞ്ഞ ദിവസം ഞങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ അധികാരികൾ നിലവാരം ഇല്ലാത്ത പോസ്റ്റ് എന്നു പറഞ്ഞു പുച്ഛിക്കുന്ന സ്ഥിതിയാണ് കണ്ടത്. ഈ സമീപനം ജനങ്ങളോടുള്ള പുച്ഛമായി കണക്കിലാക്കാം. അതിന്റെ സ്ക്രീൻഷോട്ടും ഇവിടെ കമൻറ് ബോക്സിൽ നൽകാം. ജനങ്ങൾ വിലയിരുത്തട്ടെ!!!

വാർത്തകൾ തുടരും...
www.pilathara.com

Want your public figure to be the top-listed Public Figure in Kannur?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Mm Road
Kannur
670503