DERA Software Solutions

DERA Software Solutions

Share

09/07/2020

The beautiful thing about learning is that nobody can take it away from you

15/01/2020

പരസ്പരം പോസ്റ്റുകൾ കാണാൻ വേണ്ടി ലൈക്കും കമെന്റും വാരി വിതറുന്ന സൂർത്തുക്കളെ, എന്ത് പ്രഹസനമാണ്🤷🏻‍♂🤷🏻‍♂🤷🏻‍♂
ഫേസ്ബുക് ഈ പരുപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2018 ലെ update ൽ തന്നെ ഇതിനെ പറ്റി വിശദീകരണം നൽകിയിട്ടുണ്ട്. അതിന്റെ ഒരു extension മാത്രമാണ് ഈ update. പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഉപയോക്താക്കൾക്ക് അവരുടെ താത്പര്യത്തെ അടിസ്ഥാനമാക്കി പോസ്റ്റുകൾ ന്യൂസ് ഫീഡ് ലേക്ക് എത്തിക്കുക എന്നതാണ്. അതിനു പല ഘടകങ്ങൾ ഉണ്ട്, ലൈക്ക് , കമെന്റുകൾ, നിങ്ങളുടെ മെസ്സേജുകൾ, like ചെയ്ത പേജുകൾ, closefriends ന്റെ ലിസ്റ്റ് അതിൽ തന്നെ 'see first' ഓപ്ഷൻ കൊടുത്തവർ/പേജുകൾ അങ്ങനെ പലതും. നിങ്ങൾ ഈ പറയുന്ന പോലെ ഒരാൾ ഒരു പോസ്റ്റ് ഇട്ടു അതിനു ഒരു കമെന്റും Like ഉം ചെയ്യുന്നത് കൊണ്ടു വലിയൊരു കാര്യമൊന്നുമില്ല. നിങ്ങളുടെ ആദ്യം മുതൽ ഉള്ള data ഒക്കെ analyse ചെയ്തു prediction algorithm തുടങ്ങിയവ use ചെയ്താണ് ഇതു ചെയ്യുന്നത്.
പരസ്യങ്ങളേ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും മുഖ്യമായ ലക്ഷ്യം. അനാവശ്യമായ പരസ്യങ്ങൾ നിയന്ത്രിക്കുക, user ന്റെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള പരസ്യങ്ങൾ അവരുടെ ഫീഡ് ലേക്ക് എത്തിക്കുക എന്നതാണ് കാര്യം. പുതിയ update കൂടുതലും ഇതിനു വേണ്ടി ഉള്ളതാണ് എന്നതാണ് എനിക്കറിയാൻ സാധിച്ചത്.
ഇനി ഇതിന്റെ പ്രവർത്തനം എങ്ങനെ എന്നു ചുരുക്കി പറയാം.

ഈ പ്രോസസ് നെ 4 components/stage ആയി തിരിക്കാം,
1. Inventory
2. Signals
3. Predictions
4. Score

Inventory എന്നു പറയുന്നത് മൊത്തം പോസ്റ്റുകളുടെയും ഒരു collection ആണ്. അതായത് ഒരു യൂസർ ന്റെ ഫീഡ് ൽ display ചെയ്യാൻ പറ്റുന്ന എല്ലാ പോസ്റ്റുകളും.

Signals: ഒരു പോസ്റ്റിൽ നിന്നും ഫേസ്ബുക് മനസിലാക്കുന്ന വിവരങ്ങൾ അല്ലെങ്കിൽ സൂചനകൾ എന്നു പറയാം. അതാണീ signals. ഓരോ പോസ്റ്റ് നും ഓരോ ലക്ഷ്യങ്ങൾ ഉണ്ടാകും അല്ലെങ്കിൽ ഒരു target audience ഉണ്ടാകും. Signals അടിസ്ഥാനമാക്കി ആണ് ഫേസ്ബുക് പോസ്റ്റുകളെ തരം തിരിക്കുന്നത്.
പരസ്യങ്ങൾ നൽകുന്നവർക്ക് കൂടുതൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന കാര്യമാണ് ഇത്. എത്രത്തോളം signals അവർക്ക് പോസ്റ്റിൽ നൽകാൻ കഴിയുമോ അത്രത്തോളം ആ പോസ്റ്റ് നു അതിന്റെ target audience ലേക്ക് എത്താൻ കഴിയും.
Type of content, publisher പിന്നെ അയാളുടെ പ്രായം , സ്ഥലം, ഭാഷ, പോസ്റ്റ് ന്റെ ലക്ഷ്യം അങ്ങനെ പലതും ഇതിൽ പെടും.

Prediction : User ന്റെ പഴയ activities ഒക്കെ വരുന്നത് ഈ സ്റ്റേജ് ൽ ആണ്. മുന്നേ പറഞ്ഞ പോലെ comments, shares, likes അങ്ങനെ പല കാര്യങ്ങളും analyse ചെയ്തു പുതിയ പോസ്റ്റ് ആ user ൽ എത്രത്തോളം positive impression ഉണ്ടാക്കും എന്നുള്ള ഒരു prediction ആണിവിടെ നടക്കുക.

Score : മുന്നേ പറഞ്ഞ steps ഒക്കെ കഴിഞ്ഞു അവസാനം വരുന്ന കാര്യമാണ് scoring. യൂസർ ഒരു പോസ്റ്റിനോട് എത്രത്തോളം നന്നായി പ്രതികരിക്കും അല്ലെങ്കിൽ എത്രത്തോളം പോസിറ്റീവ് ഇമ്പ്രെഷൻ ഉണ്ടാക്കും എന്നതാണ് ഈ സ്കോറിന്.
ഈ സ്കോർ അനുസരിച്ചു പോസ്റ്റുകൾ യൂസർ ന്റെ ന്യൂസ് ഫീഡ് ൽ പ്രത്യക്ഷപ്പെടും.

ചുരുക്കത്തിൽ ഇതാണ് സംഭവം. ഈ പറയും പോലെ ഒരു ലൈക്‌ കൊണ്ടോ comment കൊണ്ടോ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.. യൂസർ നേക്കാൾ പോസ്റ്റിലെ കണ്ടെന്റ് ആണ് ടാർഗറ്റ് audience നെ നിർണയിക്കാൻ പോകുന്നത്... നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങളിലെ പോസ്റ്റുകളിൽ ഇടപെടുക എന്നതാണ് ചെയ്യാവുന്ന കാര്യം.😊
പിന്നൊരു കാര്യം "like if", "share if" തുടങ്ങിയ clickbait sentence കൾ ഒഴിവാക്കുന്നത് ആകും നല്ലത്. കാരണം ഇത് സ്കോർ ൽ negative impact ഉണ്ടാകിയേക്കും. Facebook ഇത്തരം പോസ്റ്റുകളെ negative content ആയിട്ടാണ് consider ചെയ്യുക.


7598439724

Blog Link : https://deraanalytics.wordpress.com/2020/01/14/facebook-new-algorithm-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a5%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%82/

Want your business to be the top-listed Computer & Electronics Service in Chennai?
Click here to claim your Sponsored Listing.

Telephone

Address

Chennai