A Pradeep Kumar
03/07/2026
കേരളത്തിൽ "റിവേഴ്‌സ് റെമിറ്റൻസ്" എന്നൊക്കെ പറഞ്ഞ് പുതിയ ദുർവ്യാഖ്യാനങ്ങളിലൂടെ
ആപൽക്കരമായ സങ്കുചിത പ്രാദേശിക വാദത്തിന്റെ വിഷ വിത്ത് വിതക്കുകയാണ്
കേരള മുഖ്യമന്ത്രി ചെയ്യുന്നത്.......
വിദേശ രാജ്യങ്ങളിലും, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും പോയി ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് മലയാളികൾ അവരുടെ നിത്യചിലവ് കഴിഞ്ഞുള്ള പണം മുഴുവൻ കേരളത്തിലേക്ക് അയക്കുകയാണ്.........
ആ പണത്തെ വലിയ നിലയിൽ ആശ്രയിക്കുന്ന സമ്പദ് ഘടനയാണ് കേരളത്തിന്റേത്..
"അഥിതി ദേവോ ഭവ : " എന്നത് ഔദ്യോഗിക നിലപാടാക്കിയ കേരളം അഥിതി തൊഴിലാളികൾ എന്നാണ് സംബോധന ചെയ്യുന്നത്......
നമ്മുടെ സാമ്പത്തുൽപ്പാദന മേഖലയിൽ വലിയ സംഭാവന നൽകുന്നവരാണ് അഥിതി തൊഴിലാളികൾ........ പല മേഖലയിലും കേരളം നേരിടുന്ന മനുഷ്യ വിഭവ ശേഷിയുടെ കുറവ് പരിഹരിക്കുന്നത് അഥിതി തൊഴിലാളികളുടെ പിന്തുണയിലാണ്.....
അവർ ഒന്നിച്ച് അവധിയെടുത്താൽ കേരളം നിശ്ചലമാകുമെന്ന കാര്യം മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല..
അഥിതി തൊഴിലാളികളുടെ കേരളത്തിലെ തൊഴിൽ / ജീവിത സാഹചര്യം ഇനിയും കൂടുതൽ മെച്ചപ്പെടുത്തുന്ന കാര്യമാണ് സർക്കാർ ഇപ്പോൾ ആലോചിക്കേണ്ടത്..
1980 കളിൽ ആസ്സാമിൽ കോൺഗ്രസ് നേതൃത്വം ഇതുപോലെ സങ്കുചിത ചിന്തകൾക്ക് തീക്കൊടുത്തതിന്റെ ഫലമായി ആ സംസ്ഥാനവും കോൺഗ്രസ്സും അനുഭവിച്ച ദുരന്തം മുഖ്യമന്ത്രി ഓർക്കുമല്ലോ........
കേരളത്തിന്റെ മുഖ്യമന്ത്രി ഈ നിലപാട് തിരുത്തണം.....
29/06/2026
സഖാവ് എം ദാസൻ.........
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി...
നിയമസഭാഗം.....
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം.....
സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി....
സാഹസികവും നൂതനവുമായ ആശയങ്ങൾ ആവിഷ്‌കരിച്ച നേതാവ്.....സമർപ്പിതമായ കമ്മ്യൂണിസ്റ്റ് ജീവിതം നയിച്ച വിപ്ലവകാരി.....
പ്രിയപ്പെട്ട സഖാവ് ദാസേട്ടന്റെ ഓർമ്മദിനം...
സിപിഐഎം കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസിൽ പതാക ഉയരുന്നു....
അടിയന്തരാവസ്ഥ ഓർമ്മപ്പെടുത്തലും ഫാസിസ്റ്റ് വിരുദ്ധ ശില്പശാലയും...
Click here to claim your Sponsored Listing.