FlyCalicut

FlyCalicut

Share

27/06/2026

കുവൈറ്റ് - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള സർവീസ് ജൂലൈ 3 മുതൽ

കുവൈത്ത് സിറ്റി: നാല് മാസത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം കുവൈറ്റിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള വിമാന സർവീസ് വീണ്ടും ആരംഭിക്കുന്നു. ജൂലൈ 3 മുതലാണ് സർവീസ് പുനരാരംഭിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ സർവീസ് താൽക്കാലികമായി നിർത്തിവെച്ച സർവീസ് ഇപ്പോൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്ന് വിദേശ വിമാനക്കമ്പനികൾക്ക് വീണ്ടും സർവീസ് നടത്താൻ അനുമതി ലഭിച്ചതോടെയാണ് കോഴിക്കോട് റൂട്ടും പുനരാരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. നിലവിലെ സമയക്രമം പ്രകാരം കോഴിക്കോട് നിന്ന് പുലർച്ചെ 2:25-ന് പുറപ്പെടുന്ന വിമാനം രാവിലെ 4:50-ന് കുവൈറ്റിലെത്തും. മടക്കയാത്രയിൽ കുവൈറ്റിൽ നിന്ന് രാവിലെ 5:50-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1:35-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

27/06/2026

സ്‌പൈസ് ജെറ്റ് കോഴിക്കോട് നിന്നുള്ള സർവീസ് പുനരാരംഭിച്ചു, കോഴിക്കോട് നിന്നും ദുബായിലേക്കുള്ള സർവീസാണ് പുനരാരംഭിച്ചത്.

26/06/2026

മലയാളം അറിയുനവരെ നിർത്തുക. ..
അല്ലെങ്കിൽ ഇങ്ങനെ പണി കൊടുക്കുക ..

കുറെ കാലം ആയി toll plaza ക്കാർ മലയാളികളുടെ നെഞ്ചത്തോട്ടു കയറുന്നത്. .

ഇനി മലയാളികൾ കയറി മേയട്ടെ ..
കഴിഞ്ഞ ദിവസം ഒരു ഹിന്ദി ക്കരാൻ പറയുകയാണ് നീ പരാതി കൊടുത്തോ ഇവിടെ രണ്ട് കെട്ട് പരാതി പലരും കൊടുത്തത് ഉണ്ട്. .. ഒരു കാര്യവും ഉണ്ടാവില്ല എന്ന് ...

എന്നാൽ ഇനി ഓലും പരാതി കൊടുക്കട്ടെ. ..
മലയാളികൾക്ക് പുല്ലാണ് അല്ല പിന്നെ ...

26/06/2026

മസ്‌കത്ത്-അബൂദബി റൂട്ടിലുള്ള ഒമാൻ എയറിന്റെ പ്രതിദിന സർവീസ് ജൂലൈ ഒമ്പത് മുതൽ ആരംഭിക്കുമെന്ന് അധികൃതർ.

ഒമാൻ എയറിന്റെ 49-ാം ലക്ഷ്യസ്ഥാനമാണ് അബൂദബി.
ജിസിസിയിലെ പത്താം ലക്ഷ്യസ്ഥാനവുമാണിത്. മേഖലയിൽ പ്രാദേശിക കണക്റ്റിവിറ്റി, ടൂറിസം, വ്യാപാരം, നിക്ഷേപം എന്നിവ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ത്വാഇഫിലേക്ക് ഒമാൻ എയർ ഈ വർഷം ജനുവരിയിൽ സർവീസ് ആരംഭിച്ചിരുന്നു. സിംഗപ്പൂർ, താഷ്‌കന്റ്, സോച്ചി തുടങ്ങിയിടങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ദുബൈ-സലാല റൂട്ടിൽ ആദ്യ ഡയറക്ട് സർവീസ് ജൂലൈയിൽ ആരംഭിക്കാനിരിക്കുകയാണ്.

Want your business to be the top-listed Gym/sports Facility in Calicut?
Click here to claim your Sponsored Listing.

Website

Address

കോഴിക്കോട് വിമാനത്താവളം, Kozhikode I
Calicut
673647