PKVM Vidyavinodini Library
30/05/2026
*പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി*
അശോകപുരം
ആലുവ
*വിദ്യാവിനോദി യിൽ വിജ്ഞാന - വിനോദയാത്ര സംഘടിപ്പിച്ചു*
ആലുവ, അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടേയും, ബാലവേദിയുടേയും സംയുക്ത ആഭിമുഖ്യത്തിലുള്ള വായനാകളരിയുടെ ഭാഗമായി വിജ്ഞാന- വിനോദ യാത്ര സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ബാലസാഹിത്യകാരൻ ഷാജി മാലിപ്പാറ , താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എസ് എ . എം കമാൽ, ലൈബ്രറി പ്രസിഡൻ്റ് കെ.എ. ഷാജിമോൻ , ലൈബ്രറിയൻ പി. എൻ. പ്രഭാകരൻ, ബാലവേദി രക്ഷാധികാരി ടി .എ .സിന്ധു, ബാലവേദി പ്രസിഡൻ്റ് ദേവനന്ദ , സെക്രട്ടറി ഫർഹാൻ യൂസഫ് എന്നിവർ ചടങ്ങിൽ സംസാരിക്കുകയും, യാത്രക്ക് നേതൃത്വം നൽകുകയും ചെയ്തു.
എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമം, തുമ്പിച്ചാൽ, വട്ടച്ചാൽ , ശ്രീനാരായണ ഗിരി എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.
എസ്. ഒ. എസ് കുട്ടികളുടെ ഗ്രാമത്തിൽ അസി. വില്ലേജ് ഡയറക്‌ടർമാരായ ജോഷി മാതു, കൗൺസിലർ സവിത . വി.എസ്. എന്നിവരുടെ നേതൃത്വത്തിലും, തുമ്പിച്ചാലിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം പി.ഐ. സമീരണൻ, അംബ്ദേക്കർ സ്മാരക വായനശാല ബാലവേദി ഭാരവാഹികൾ, ശ്രീനാരായണ ഗിരിയിൽ ലൈബ്രറിയൻ റിസാന ഫാത്തിമ, കമ്മിറ്റി അംഗം ലീന ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ യാത്രയെ സ്വീകരിച്ചു.
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Address
Aluva
683101
Opening Hours
| Monday | 5pm - 9pm |
| Tuesday | 5pm - 9pm |
| Wednesday | 5pm - 9pm |
| Thursday | 5pm - 9pm |
| Friday | 5pm - 9pm |
| Saturday | 5pm - 9pm |
| Sunday | 5pm - 9pm |